
പാലക്കാട്: മന്ത്രവാദത്തിന്റെ പേരില്‍ ആളുകളെ കബളിപ്പിച്ചു കടന്നുകളയുന്ന മധ്യവയസ്കയെ പിടികൂടി നാട്ടുകാര്‍. പാലക്കാട് തൃത്താലയില്‍ യുവതിയില്‍ നിന്ന് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത് മടങ്ങുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. ഓട്ടോ ഡ്രൈവറുടെ ഇടപെടലാണ് മധ്യവയസ്കയെ പിടികൂടാന്‍ സഹായകമായത്.
തൃത്താല കുമ്പിടി തിരുവില്‍ വാടകയ്ക്കുന്ന താമസിക്കുന്ന യുവതിയുടെ വീട്ടില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് നാടോടി സ്ത്രീ എത്തുന്നത്. യുവതിക്കു സര്‍പ്പദോഷമുണ്ടെന്നും അതകറ്റാന്‍ വീട്ടില്‍ സൂക്ഷച്ചിരിക്കുന്ന പൊട്ടിയ കമ്മലും പണവും നല്കാന് അവര്‍ ആവശ്യപ്പെടുകയായിരുന്നു.
സ്വര്‍ണ്ണവും പണവും കൈക്കലാക്കിയ ശേഷം അവര്‍ ഓട്ടോറിക്ഷയില്‍ കയറി രക്ഷപെട്ടു. ദുരൂഹത തോന്നിയ യുവതി സമീപത്തെ യുവാക്കളെ വിവരമറിയിച്ചു. ഇതേത്തുടര്‍ന്ന് ഓട്ടോഡ്രൈവര്‍ക്കു നായോടി സ്ത്രീയില്‍ സംശയം തോന്നുന്നത്. സമയോജിതമായ ഇടപെടലിലൂടെ നാട്ടുകാര്‍ തട്ടിപ്പുകാരിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ആളുകളുടെ ദുര്‍ബ്ബല മനസ്സുകള്‍ ചൂഷണം ചെയ്യുന്ന ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ നാട്ടിന് പുറങ്ങളില്‍ സജീവമാണെന്നും വഞ്ചിതരാകാതിരിക്കാന്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിണമെന്നും തൃത്താല പോലീസ് പറഞ്ഞു.






