
കൊച്ചി: യുവനടിയെ ഷോപ്പിംഗ് മാളില്വെച്ച അപമാനിച്ച കേസിലെ പ്രതികളായ രണ്ടു യുവാക്കളേയും പോലീസ് തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് യുവനടിയോട് അപമര്യാദയിയി പെരുമാറിയത്. അബദ്ധം പറ്റിയതാണെന്നും നടിയോട് മാപ്പുപറയാമെന്നുമാണ് ഇപ്പോള്‍ ഇരുവരും പറയുന്നത്.
ജോലി ആവശ്യത്തിനായാണ് തങ്ങള്‍ കൊച്ചിയിലേക്കു പോയതെന്നും തിരികെ പോകാനുള്ള ട്രെയിന്‍ എത്താന്‍ സമയം ഒരുപാടുണ്ടായിരുന്നെന്നും അതിനാലാണ് ലുലു മാളിലേക്കു പോയതെന്നുമാണ് യുവാക്കള്‍ പറയുന്നത്. മാളില്‍വെച്ച് അപ്രതീക്ഷിതമായി യുവനടിയെ കണ്ടതിനാല്‍ അടുത്തുപോയി സംസാരിച്ചു. എന്നാല്‍ ഒരിക്കലും പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നാണ് യുവാക്കള്‍ പറയുന്നു. തങ്ങള്‍ കൊച്ചിയിലേക്കെത്തിയത് ദുരുദ്ദേശ പരമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അറിഞ്ഞുകൊണ്ട് അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും എന്തെങ്കിലും തരത്തില്‍ തങ്ങളുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനു മാപ്പുപറയാന്‍ തയ്യാറാണെന്നും യുവാക്കള്‍ വ്യക്തമാക്കി. സംഭവം വിവാദമായതോടെ യുവാക്കള്‍ പെരിന്തല്മണ്മയിലെ അഭിഭാഷകരെ പോയികാണുകയും ചെയ്തിരുന്നെന്നും അവര്‍ പറയുന്നു.
അഭിഭാഷകന്റ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ ഒളിവില്‍ പോയത്. തനിക്കുണ്ടായ അനുഭവം നടി സമൂഹമാധ്യമങ്ങലില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇതോടെ പോലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. യുവാക്കളെ തിരഞ്ഞ് കളമശേരി പോലീസ് പെരിന്തല്‍മണ്ണയില്‍ എത്തിയിട്ടുണ്ട്. പോലീസില്‍ കീഴടങ്ങാനാണ് യുവാക്കളുടെ തീരുമാനം.






