
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയങ്ങല്ക്കെതിരെ നടക്കുന്ന കര്‍ഷക സമരം ശക്തമാക്കാന്‍ തീരുമാനിച്ചതായി കര്‍ഷക നേതാവ് കുല്‍വന്ത് സിങ് സന്ധു. ഡല്‍ഹി - ഹരിയാണ അതിര്‍ത്തിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് അദേഹം ഇക്കാര്യം അറിയിച്ചത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് എംപിമാര്‍ക്ക് കര്‍ഷക സംഘടനകള്‍ കത്തയക്കുകയാണെന്നും അദേഹം അറിയിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സന്ദര്‍ശനം മാറ്റിവക്കണമെന്ന് എംപിമാര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയോടാവശ്യപ്പെടണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.
റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ബോറിസ് ജോണ്‍സനെ ക്ഷണിച്ചിരുന്നു. ഈ ക്ഷണം ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം മാറ്റിവക്കാന്‍ ആവശ്യപ്പെട്ടു കര്‍ഷകര്‍ കത്തയച്ചത്. കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഉറപ്പുകളില്‍ തീരുമാനം എടുക്കുന്നതില്‍ ചൊവ്വാഴ്ച ചേര്‍ന്ന കര്‍ഷക സംഘടനകളുടെ യോഗം ചര്‍ച്ച ചെയ്തു.
ഡിസംബര്‍ 26,27,28 തീയതികളില്‍ ഹരിയാണയിലെ ടോള്‍ പ്ലാസകള്‍ തുറന്നുകൊടുക്കും. ഡിസംബര്‍ 25,26 തീയതികളില്‍ വിവിധ രാജ്യങ്ങളില്‍ ഇന്ത്യന്‍ എംബസികളുടെ മുന്നില്‍ പഞ്ചാബി സമൂഹം പ്രതിഷേധ പ്രകടനം നടത്തും. പൗരത്വ നിയമ ഭേദഗതിയും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയും അടക്കമുള്ള നടപടികള്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടുള്ളതായിരുന്നു. എന്നാല്‍ പുതിയ കര്‍ഷക നിയമങ്ങല്‍ രാജ്യത്തെ അന്നദാതക്കള്ക്കെതിരെയാണ്. കാര്‍ഷക നിയമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും കുല്‍വന്ത് സിങ് സന്ധു വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.






