
'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. കെഎസ്ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി' വഴി യാത്രാച്ചെലവിൽ ലാഭിക്കുന്ന തുക ഈ ചിട്ടിയിൽ നിക്ഷേപിച്ച് സ്ത്രീകൾക്ക് സ്വന്തം വരുമാനം സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയാണ് സർക്കാരിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ വരുമാനമുള്ളവർക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യവും പദ്ധതിയിൽ ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആലുവയിൽ എംഎൽഎ മെറിറ്റ് അവാർഡ് വിതരണ ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രിയദർശിനി പദ്ധതിക്കായി ചെലവാകുന്ന തുകയെ നഷ്ടമായി കാണുന്നില്ലെന്നും, അതിലൂടെ സംസ്ഥാനത്ത് വലിയ സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ആയിരം കോടി രൂപ ചെലവഴിച്ചാൽ മാത്രം ലഭിക്കാത്ത മാറ്റമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, 100 ദിന കർമപദ്ധതിയുടെ ഭാഗമായി കേരളത്തിലെ പ്രധാന നഗരങ്ങളിൽ സ്ത്രീകൾക്കായി മാത്രം രാത്രികാല പിങ്ക് ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഡിജിറ്റൽ, എഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കെഎസ്ആർടിസിയുടെ പ്രവർത്തനം നവീകരിക്കാനും, സ്പോൺസർഷിപ്പ് വഴി ബസുകൾ ലഭ്യമാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ തയ്യാറാക്കാനും സർക്കാർ പദ്ധതിയിടുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും യാത്രക്കാരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുന്ന ഫീഡ്ബാക്ക് സംവിധാനവും നടപ്പാക്കുന്നതും പരിഗണനയിലുണ്ടെന്ന് വകുപ്പ് അറിയിച്ചു.






