കൊല്‍ക്കത്ത: ബിജെപി ആഹ്വാനം ചെയ്യുന്ന ഗുജറാത്ത് മോഡല്‍ വികസനം ബംഗാളിന് വേണ്ടെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കഴിഞ്ഞ ദിവസം സംഗീതോത്സവത്തിന് തുടക്കമിട്ട് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ബിജെപി ആവര്‍ത്തിച്ച് ആവര്‍ത്തിച്ച പറയുന്നത് ബംഗാളില്‍ ഗുജറാത്ത് മോഡല്‍ വികസനം കൊണ്ടുവരാനാണ്. എന്നാല്‍ ബംഗാളിനെ ഗുജറാത്ത് ആക്കി മാറ്റാതിരിക്കാന്‍ എല്ലാവരും ഒരുമിച്ച നില്‍ക്കണമെന്നും ബംഗാളിന്റെ സമ്പന്നമായ സംസ്ക്കാരത്തെ തകര്‍ക്കാന്‍ അനുവദിക്കരുതെന്നുഗ പറഞ്ഞു.
മമതയ്ക്കും ബംഗാള്‍ സര്‍ക്കാരിനും എതിരേ ആക്രമണോത്സുഹമായി പ്രവര്‍ത്തിക്കുന്ന ബിജെപിയെ വരത്തന്മാരെന്ന് മമത വീണ്ടും ആക്ഷേപിച്ചു. ദേശീയഗാനവും ദേശീയഗീതവും എന്തിനേറെ 'ജയ് ഹിന്ദ്' എന്ന മുദ്രാവാക്യം പോലും ലോകത്തിന് നല്‍കിയത് ബംഗാളാണ്.
ഒരിക്കല്‍ ബംഗാളിലെ ലോകം മുഴുവന്‍ നമിക്കും. ജീവിതത്തിന്റെ ഉറവിടമാണ് ബംഗാളിന്റെ മണ്ണ്. അതിനെ നമ്മള് സംരക്ഷിക്കണം. അതില്‍ അഭിമാനം കൊള്ളണം. പുറത്തു നിന്നും വരുന്നവര്‍ പറയുന്നത് ഇവിടം ഗുജറാത്താക്കി മാറ്റണമെന്നാണെന്നും പറഞ്ഞു. തിരക്കേറിയ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലും സംഗീതോത്സവം ഉദ്ഘാടനം ചെയ്ത മമത പാട്ടുപാടാനും നൃത്തമാടാനും മടിച്ചില്ല.
സംഗീതജ്ഞരും പാട്ടുകാരും നര്‍ത്തകരുമായി നാട്ടുകലാകാരന്മാരായ അനേകരെയാണ് ചടങ്ങില്‍ ആദരിച്ചത്. പരിപാടിയില്‍ സന്താള്‍ നര്‍ത്തകി ബസന്തി ഹെംബ്രാമാണ് ചില നൃത്തച്ചുവടുകള്‍ മമതയെ പരിശീലിപ്പിച്ചത്. അതിന് ശേഷം നടന്ന പ്രസംഗത്തിലായിരുന്നു ബിജെപിയെ ശക്തമായി വിമര്‍ശിച്ചത്.

Comments