
ന്യൂഡല്‍ഹി: അടുത്ത അധ്യയന വര്‍ഷം മുതല്‍ കേന്ദ്ര സര്‍വ്വകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ ഏകീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നു. ഡിഗ്രി കോഴ്സുകള്‍ക്കുള്ള പൊതു പ്രവേശവ പരീക്ഷകള്‍ക്കാണ് പുതിയ തീരുമാനം ബാധകമാകുക. നടപടി ക്രമങ്ങള്‍ക്കായി ഏഴംഗ വിദഗ്ധ സര്‍ക്കാര്‍ രൂപം നല്കി.
നിലവില്‍ ഓരോ സര്‍വ്വകലാശാലയിലേക്കും പ്രത്യേകമായി അപേക്ഷ സമര്‍പ്പിക്കുകയും പ്രവേശന പരീക്ഷയെഴുതുകും വേണം. പുതിയ നിയമം വരുന്നതോടെ വിദ്യാര്‍ത്ഥികള്‍ ഒരൊറ്റ പ്രവേശന പരീക്ഷയിലൂടെ എല്ലാ സര്‍വ്വകലാശാലയിലേക്കും അപേക്ഷിക്കാന്‍ സാധിക്കും. ഏഴംഗ സമിതി നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാവും സര്‍വ്വകലാശാലകളുടെ കട്ട് ഓഫ് മാര്‍ക്കും അനുബന്ധതീരുമാനങ്ങളും നിശ്ചയിക്കുക.
പൊതുപരീക്ഷയ്ക്കൊപ്പം വിഷയ കേന്ദ്രീകൃത പരീക്ഷയും ഉണ്ടാകും. ഓരോ വര്‍ഷവും രണ്ട് തവണ പ്രവേശന പരീക്ഷ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. 2020-21 വര്‍ഷത്തില്‍ ഒരു തവണ മാത്രമേ പരീക്ഷ ഉണ്ടാവൂ.
പഞ്ചാബിലെ കേന്ദ്രസര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ആര്.പി. തിവാരിയുടെ അധ്യക്ഷതയിലാണ് ഏഴംഗ വിദഗ്ധസമിതി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ വിദഗ്ധ സമിതി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് യു.ജി.സി. ചെയര്‍പേഴ്സണ്‍ ഡി.പി. സിങ് അറിയിച്ചിരിക്കുന്നത്. പ്രവേശന പരീക്ഷ ഏകീകരിക്കുന്നതിലൂടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദപഠനം സാധ്യമാകുമെന്നും കേന്ദ്രം വൃത്തങ്ങള്‍ പറയുന്നു.




