
സൗദി: സൗദിയില്‍ സ്വദേശി വല്‍ക്കരണ പദ്ധതിയുടെ ഭാഗമായുള്ള നിതാഖാത്ത് വ്യവസ്ഥയില്‍ ജീവനക്കാരുടെ പ്രായപരിധി നിശ്ചയിച്ചു. നിതാഖാത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്വദേശി ജീവനക്കാരന് കുറഞ്ഞ പ്രായം 18 ആയും കൂടിയ പ്രായം 60 ആയുമാണ് പരിധി നിശ്ചയിച്ചത്.
പ്രായഭേദമന്യേ രജിസ്ട്രേഷന് നടത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മന്ത്രാലയം പ്രായപരിധി നിശ്ചയിച്ചു നൽകിയത്. ഈ പ്രായപരിധിയിലുള്ളവരെ മാത്രമേ കണക്കിലെടുക്കു എന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
നിതാഖാത്ത് പദ്ധതിയിലെ സ്വദേശി ജീവനക്കാരുടെ കുറഞ്ഞ ശമ്പളം മുവായിരം റിയാലായിരുന്നത് നാലായിരം റിയാലായായി ഉയര്‍ത്തിയിരുന്നു. ഇത് നടപ്പിലാക്കുന്നതിന് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്കി കഴിഞ്ഞിട്ടുണ്ട്.
നാലായിരത്തില്‍ താഴെ ശമ്പളം വാങ്ങുന്ന സ്വദേശി ജീവനക്കാരനെ നിതാഖാത്തില്‍ ഒരു പൂര്‍ണ്ണ സ്വദേശിയായി പരിഗണിക്കില്ല. മൂവായിരത്തില്‍ കുറവ് വേതനമുള്ളവരെ നിതാഖാത്തില്‍ പരഗണിക്കുകയും ഇല്ല.






