2021 മോട്ടോജിപി ചാമ്പ്യൻഷിപ്പ് വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി GSX-R1000R സൂപ്പർ മോട്ടോർസൈക്കിളിന്റെ ലെജൻഡ് എഡിഷൻ അവതരിപ്പിച്ച് ജാപ്പനീസ് ബ്രാൻഡ് സുസുക്കി. മോട്ടോജിപി ചാമ്പ്യൻഷിപ്പ് നേടിയ മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഏഴ് കളർ ഓപ്ഷനിലാണ് സുസുക്കിസൂപ്പർ ബൈക്ക് എത്തിക്കുന്നത്.
GSX-R1000R ലെജൻഡ് എഡിഷൻ മോഡലുകളിൽ ഉടനീളം അക്രപോവിക് എക്സ്ഹോസ്റ്റ് സിസ്റ്റം സ്റ്റാൻഡേർഡായി ലഭിക്കുന്നു. ഒരു പില്യൻ സീറ്റ് കൗളും ബൈക്കിലുണ്ട്. ലെജന്റ് എഡിഷന് കൂടുതൽ സ്പോർട്ടിയർ ലുക്ക് ഇത് സമ്മനിക്കും. ബൈക്കിന്റെ കരുത്ത് 999 സിസി ഇൻലൈൻ-നാല് ലിക്വിഡ്-കൂൾഡ് എഞ്ചിനാണ്. ഇത് 13,200 rpm-ൽ പരമാവധി 197 bhp കരുത്തും 10,800 rpm-ൽ 117 Nm ടോർക്കും ഉത്പാദിപ്പിക്കും.
എഞ്ചിൻ മെച്ചപ്പെടുത്തിയിരിക്കുന്നത് യമഹ R15 V3 ലെ VVA സിസ്റ്റത്തിന് സമാനമായ സുസുക്കി റേസിംഗ് വേരിയബിൾ വാൽവ് ടൈമിംഗ് (SR-VVT) ആണ്. ഇത് GSX-R1000R മോഡലിനെ ലോ-എൻഡ് ഗ്രന്റ്, ടോപ്പ് എൻഡ് ഡ്രൈവ് എന്നിവയുടെ നല്ല ബാലൻസ് നിലനിർത്താൻ സഹായിക്കുമെന്നാണ് റിപ്പോർട്ട്.
ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിളിന് ഒരു മസ്കുലർ ഡിസൈനാണ് ഉള്ളത്. പൂർണ എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്രമീകരിക്കാവുന്ന സസ്പെൻഷൻ സജ്ജീകരണം, സമഗ്രമായ റൈഡർ-എയ്ഡ് പാക്കേജ് ബൈക്കിലുണ്ട്. എന്നാൽ, സുസുക്കി GSX-R1000R ലെജന്റ് എഡിഷൻ ഇന്ത്യൻ വിപണിയിൽ ലഭ്യമാകില്ലെന്നാണ് സൂചന. ബാരി ഷീൻ (1976, 1977), മാർക്കോ ലുച്ചിനെല്ലി (1981), ഫ്രാങ്കോ അൻസിനി (1982), കെവിൻ ഷ്വാന്റ്സ് (1993), കെന്നി റോബർട്ട്സ് ജൂനിയർ (2000), ജോവാൻ മിർ (2020) എന്നിവരാണ് മോട്ടോർ ജിപി ചാമ്പ്യൻഷിപ്പ് നേടിയ റൈഡറുകളുടെ പട്ടികയിൽ ഉൾപ്പെടുന്നത്.






