ഹുവായുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ എൻജോയ് 20 എസ്ഇ ചൈനയിൽ അവതരിപ്പിച്ചു. സിഎൻവൈ 1,299 (ഏകദേശം 14,600 രൂപ) ആണ് പുതിയ ഹുവാവേ എൻജോയ് 20 എസ്ഇ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് വില. 8 ജിബി + 128 ജിബി മോഡലിന് സിഎൻവൈ 1,499 (ഏകദേശം 16,900 രൂപ) ആണ് വില. മാജിക് നൈറ്റ് ബ്ലാക്ക്, ക്വിജിംഗ് ഫോറസ്റ്റ്, ഡോൺ ഗോൾഡ് കളർ ഓപ്ഷനുകളിലാണ് ഫോൺ എത്തുന്നത്.
6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്സൽ) എൽസിഡി പഞ്ച്-ഹോൾ ഡിസ്പ്ലേയാണ് ഫോണിന്. ആൻഡ്രോയിഡ് 10 സോഫ്റ്റ്വെയറിനെ അടിസ്ഥാനമാക്കി വരുന്ന ഇഎംയുഐ 10.1 ൽ ഹുവാവേ എൻജോയ് 20 എസ്ഇ പ്രവർത്തിക്കുന്നു. 8 ജിബി റാം, 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജ് ഫോണിലുണ്ട്. 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാൻ സാധിക്കും. മാലി-ജി 51 എംപി 4 ജിപിയുവിനൊപ്പം ജോടിയാക്കിയ കിരിൻ 710 എ ഒക്ടാ കോർ പ്രോസസറാണ് ഈ ഫോണിന്റെ കരുത്ത്.
വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് വി 5.1, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, ജിപിഎസ് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. 22.5W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള ഹുവാവേ എൻജോയ് 20 എസ്ഇയിൽ 5,000 എംഎഎച്ച് ബാറ്ററിയുണ്ട്. ഫിംഗർപ്രിന്റ് സെൻസർ, ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഡിജിറ്റൽ കോമ്പസ്, ഗ്രാവിറ്റി സെൻസർ, പ്രോക്സിമിറ്റി സെൻസർ എന്നിവ ലഭിക്കുന്നു.






