പുതിയ ഹുവായ് നോവ 8 പ്രോ, ഹുവായ് നോവ 8 സ്മാർട്ട്ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചു. സിഎൻവൈ 3,999 (ഏകദേശം 45,100 രൂപ) ആണ് 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് വില, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎൻവൈ 4,399 (ഏകദേശം 49,600 രൂപ) എന്നിങ്ങനെ ഹുവായ് നോവ 8 പ്രോയ്ക്ക് വില വരുന്നത്. ഹുവായ് നോവ 8 ന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎൻവൈ 3,299 (ഏകദേശം 37,200 രൂപ), 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎൻവൈ 3,699 (ഏകദേശം 41,700 രൂപ) എന്നിവയാണ് വില.
ഹുവായ് നോവ 8 പ്രോയിൽ 6.72 ഇഞ്ച് ഫുൾ എച്ച്ഡി + ഒഎൽഇഡി ഡിസ്പ്ലേ (1,236x2,676 പിക്സൽ) 120 ഹെർട്സ് റിഫ്രഷ് റേറ്റും 300 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റും ഡ്യുവൽ നാനോ സിം വരുന്നു. ആൻഡ്രോയിഡ് 10 അധിഷ്ഠിത ഇഎംയുഐ 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഈ 5 ജി ഫോണിൽ ഒക്ടാകോർ കിരിൻ 985 SoC പ്രോസസർ, 8 ജിബി റാം, 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജ് ഫീച്ചറുകളുണ്ട്. 66W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുലാ 4,000 എംഎഎച്ച് ബാറ്ററിയാണ് ഹുവായ് നോവ 8ൽ വരുന്നത്.
ഹുവായ് നോവ 8 ൽ 6.57 ഇഞ്ച് ബെൻഡഡ് ഓലെഡ് ഫുൾ എച്ച്ഡി + (1,080x2,340 പിക്സൽ) ഡിസ്പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റും 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റും ഡ്യുവൽ നാനോ സിം സവിശേഷതയാണ്. ആൻഡ്രോയിഡ് 10 അധിഷ്ഠിത ഇഎംയുഐ 11 ൽ ഫോൺ പ്രവർത്തിക്കുന്നു. ഒക്ടാകോർ കിരിൻ 985 SoC പ്രോസസർ, 8 ജിബി റാം, 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജ് ഇതിലുണ്ട്. 66W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 3,800 എംഎഎച്ച് ബാറ്ററിയാണ് ഹുവായ് നോവ 8ൽ.






