തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് ഡോക്ടര്‍ ഉള്‍പ്പടെ 41 പേര് പിടിയില്‍. കേരള പോലീസും സൈബര്‍ സെല്ലും സംയുക്തമായി നടപ്പിലാക്കിയ ഓപ്പറേഷന് പി. ഹണ്ടിന്റെ ഭാഗമായാണ് നടപടി.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും സൂക്ഷിക്കുന്നതും കുറ്റകരമാണെന്നിരിക്കെ കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്യുന്ന കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവരുകയാണ്. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയില്‍ 339 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും ഐ.ടി. ഉദ്യോഗസ്ഥരും വിദ്യാസമ്പന്നരുമാണെന്നാണ് പോലീസ് പറയുന്നത്.
ആറിനും പതിനഞ്ചിനും ഇടയിലുള്ള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍, എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു മിന്നല്‍ പരിശോധന. ഇന്നലെ ഒരേസമയം 465 ഇടങ്ങളിലാണ് പരിശോധന നടന്നത്.

Comments