
ലൈറ്റ് കൊമേർഷ്യൽ വെഹിക്കിൾ സൂപ്പർ ക്യാരിയുടെ വിൽപ്പന 70,000 യൂണിറ്റുകൾ മറികടന്നതായി മാരുതി സുസുക്കി അറിയിച്ചു. 2016 -ലാണ് കമ്പനി ആദ്യമായി സൂപ്പർ ക്യാരി മിനി ട്രക്ക് പുറത്തിറക്കിയത്. കമ്പനി LCV -യുടെ ലൈനപ്പിൽ 2017 -ൽ എസ്-സിഎൻജി വേരിയന്റും എത്തി. ബ്രാൻഡിന്റെ ‘മിഷൻ ഗ്രീൻ മില്യൺ' പ്രോഗ്രാമിനെ സൂപ്പർ ക്യാരിയുടെ പുതിയ സിഎൻജി വേരിയൻറ് സഹായിക്കുന്നു.
നിലവിൽ 235 നഗരങ്ങളിലായി 320 വാണിജ്യ ഔട്ട്ലെറ്റുകളിലൂടെ മാരുതി സുസുക്കി സൂപ്പർ ക്യാരി വിൽക്കുന്നു. സൂപ്പർ ക്യാരി 19-20 സാമ്പത്തിക വർഷത്തിൽ 15 ശതമാനവും 20-21 സാമ്പത്തിക വർഷത്തിൽ 20 ശതമാനവും വിപണി വിഹിതം രേഖപ്പെടുത്തിയതായി കമ്പനി റിപ്പോർട്ട് വ്യക്തമാക്കുന്നു. ലാഭം വർധിപ്പിക്കാൻ സഹായിക്കുന്ന മികച്ച ഇൻ-സെഗ്മെന്റ് പവർ, മൈലേജ്, എളുപ്പമുള്ള അറ്റകുറ്റപ്പണി, സുഖം, ഉയർന്ന ഡെക്ക് ലോഡ് കപ്പാസിറ്റി തുടങ്ങിയ ഗുണങ്ങൾ സൂപ്പർ ക്യാരി ഉറപ്പ് നൽകുന്നു.
മാരുതി സുസുക്കി സൂപ്പർ ക്യാരിയുടെ ഹൃദയം നാല് സിലിണ്ടർ 1196 സിസി എഞ്ചിനാണ്. പെട്രോൾ-പവർ മോഡൽ 6000 rpm -ൽ പരമാവധി 72 bhp കരുത്തും 3000 rpm -ൽ 98 Nm ടോർക്ക് എന്നിവ ഉത്പാദിപ്പിക്കുന്നു. കൂടാതെ, ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതേ എഞ്ചിൻ 6000 rpm -ൽ പരമാവധി 64 bhp 3000 rpm -ൽ 85 Nm ടോർക്കും സിഎൻജി മോഡിൽ ഉൽപാദിപ്പിക്കുന്നു. അഞ്ച് സ്പീഡാണ് ഗിയർബോക്സ്.






