സുസുക്കി യുഎസിൽ പുതിയ GSX-S750 പുറത്തിറക്കി. മാറ്റങ്ങൾ കോസ്മെറ്റിക് നവീകരണങ്ങളിൽ സുസുക്കി പരിമിതപ്പെടുത്തിയിരിക്കുകയാണ്. റിപ്പോർട്ട് പ്രകാരം മോഡൽ ഇപ്പോഴും യൂറോ-4 അനുസരിച്ചുള്ളതാണ്. 2021 GSX-S750 ന് പുതിയ കളർ ഓപ്ഷനുകളും കമ്പനി നൽകുന്നു. എബിഎസ്, നോൺ എബിഎസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മോട്ടോർസൈക്കിൾ യുഎസിൽ എത്തുന്നത്.
പേൾ ബ്രില്യന്റ് വൈറ്റ്, ചാമ്പ്യൻ യെല്ലോ നമ്പർ 2 ബോഡി വർക്ക് എന്നിവയിൽ എബിഎസിനൊപ്പമുള്ള 2021 മോഡൽ ഇപ്പോൾ ലഭ്യമാണ്. നോൺ-എബിഎസ് മോഡൽ മെറ്റാലിക് ഊർട്ട് ഗ്രേ നമ്പർ 3, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് പെയിന്റ് എന്നിവയിൽ ലഭ്യമാണ്. സുസുക്കി GSX-S750 എബിഎസ് വേരിയന്റിന് 8,899 ഡോളറാണ് (ഏകദേശം 6.55 ലക്ഷം രൂപ) വില. എബിഎസ് ഇതര പതിപ്പിന് 8,499 യുഎസ് ഡോളറും (ഏകദേശം 6.26 ലക്ഷം രൂപ) നൽകണം.
സ്കുലർ സ്റ്റൈലിംഗ്, സിംഗിൾ-പോഡ് ഹെഡ്ലൈറ്റ്, ഫാങ് ആകൃതിയിലുള്ള ഡിആർഎല്ലുകൾ, എൽസിഡി ഇൻസ്ട്രുമെന്റ് പാനൽ, മസ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ എന്നിവയെല്ലാം 2021 സുസുക്കി GSX-S750 ൽ ലഭിക്കുന്നു. യൂറോ-4 കംപ്ലയിന്റ് 749 സിസി, ഇൻലൈൻ ഫോർ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് സുസുക്കി GSX-S750 മോഡലിന്റെ കരുത്ത്. 113 bhp കരുത്തിൽ 81 Nm ടോർക്ക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എൻജിൻ. ആറ് സ്പീഡ് ഗിയർബോക്സുമായാണ് GSX-S750-യുടെ എഞ്ചിൻ ചേർത്തുവെച്ചിരിക്കുന്നത്.






