
വിഷന്‍ ഇന്‍ കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കി സ്കോഡ അതിന്റെ പുതിയ എസ്യുവി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഈ വര്‍ഷം ആദ്യം നടന്ന 2020 ഓട്ടോ എക്സ്പോയില്‍ വിഷന്‍ ഇന്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. പുതിയ എസ്യുവിയുടെ ചിത്രങ്ങള്‍ നിരവധി തവണ പുറത്തുവന്നു കഴിഞ്ഞു. അടുത്ത വര്‍ഷം ആദ്യം രാജ്യത്ത് വില്‍പ്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണയോട്ടത്തിന്റെ പുതിയ ചിത്രങ്ങള്‍ ഇപ്പോഴിതാ പുറത്തുവന്നു.
പൂര്‍ണമായും മൂടിക്കെട്ടിയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. എന്നാൽ, ഇത് പ്രെഡക്ഷന്‍ പതിപ്പാണെന്നും സൂചനയുണ്ട്. MQB AO IN ആര്‍ക്കിടെച്ചറിലാണ് വിഷന്‍ ഇന്‍ എസ്യുവിയുടെ നിര്‍മ്മാണം. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിന്റെ പ്രത്യേകത. സ്കോഡ പ്രാദേശികവല്‍ക്കരിക്കുന്ന മോഡലുകള്‍ക്ക് പ്രചോദനം നല്കുന്ന ആദ്യ വാഹനം കൂടിയാണ് വിഷന്‍ ഇന്‍.
4,256 mm നീളവും 2,671 mm വീല്‍ബേസും വാഹനത്തില്‍ പ്രതീക്ഷിക്കാം. ഗ്രില്‍ സ്കോഡയുടെ മറ്റ് മോഡലുകൾക്ക് സമാനമാണ്. അതിനോട് ചേര്‍ന്ന എല്‍ഇഡി ഹെഡ്ലാമ്പുകള്‍ ഉണ്ട്. ഹെഡ്ലാമ്പുകള്‍ക്ക് താഴെയായി ഫോഗ് ലാമ്പുകളും നൽകുന്നു. ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് ബമ്പര്‍ ഉള്ളത്. 19 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീലുകളും പുതിയ മോഡലിനുണ്ട്. പനോരമിക് സണ്‍റൂഫും വാഹനത്തില്‍ ഒരുങ്ങുന്നു. 1.5 ലിറ്റര്‍ TSI ഇവോ ടര്‍ബോചാര്‍ജ്ഡ് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് ആയിരിക്കും ഇതിൽ ലഭിക്കുക. 9.2 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആറ് എയര്‍ബാഗുകള്‍, ആംബിയന്റ് ലൈറ്റ്, 10.25 ഇഞ്ച് പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ ഫീച്ചറുകളും ഒരുങ്ങുന്നു.






