ന്യൂഡല്‍ഹി: പുതുവര്‍ഷം ആശംസിച്ച് കവിതയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മാസ്മരികവും പ്രചോദിപ്പിക്കുന്നതുമായ കവിത എന്ന് വിശേഷിപ്പിച്ചുക്കൊണ്ട് കേന്ദ്രസര്‍ക്കാരാണ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. സൂര്യന് ഉദിച്ചുകഴിഞ്ഞിരിക്കുന്നു എന്നര്‍ഥം വരുന്ന 'അഭി തോ സൂരജ് ഉഗാ ഹെ' എന്നാണ് കവിതയുടെ പേര്. കവിതയുടെ വിഡിയോ ദൃശ്യങ്ങളില്‍ മോദി, സൈനികര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കര്‍ഷകര്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തിന് പുതുവര്‍ഷം ആശംസിക്കുകയും ഈ വര്‍ഷം എല്ലാവര്ക്കും ആരോഗ്യവും ആനന്ദവും സമൃദ്ധിയും ലഭിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ലൈറ്റ് ഹൗസ് പദ്ധതിയുടെ ഭാഗമായി ആറു നഗരങ്ങളില്‍ ഭവന നിര്‍മ്മാണ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി 2021 ന്റെ ആദ്യ ദിവസം തന്നെ തറക്കല്ലിടും. ഇന്‍ഡോര്‍, രാജ്കോട്ട്, ചെന്നൈ, റാഞ്ചി, അഗര്‍ത്തല, ലക്നൗ എന്നീ നഗരങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

Comments