
തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന്റെ പേരില്‍ രാജിവക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യത്തെ എതിര്‍ത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് അദേഹം പ്രതികരിച്ചത്. കൂടാതെ ഭരണഘടന പദവി വഹിക്കുന്ന ഒരാളെ ചോദ്യചെയ്യാന്‍ വിളിപ്പിച്ച കസ്റ്റംസ് നടപടിയെ പിജെ കുര്യന് വിമര്‍ശക്കുകയും ചെയ്തു.
കസ്റ്റഡിയിലിരിക്കുന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭരണഘടന പദവി വഹിക്കുന്ന ഒരളെ നോട്ടീസ് അയച്ച് വിളിച്ചുവരുത്തുന്ന രീതി ശരിയല്ല. അങ്ങനെ മൊഴി ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിച്ച് തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്പീക്കറെ അറിയിക്കുകയാണ് വേണ്ടത്. പആതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭരണഘടന പദവിയിലിരിക്കുന്ന ആരേയും ചോദ്യം ചെയ്യാമെന്ന നടപടി ശരിയല്ല.
കസ്റ്റഡിയിലിരിക്കുന്ന പ്രതി നല്കുന്ന മൊഴി വിശ്വസിനീയമാകണമെന്നില്ല അതിനാല്‍ സ്പീക്കര്‍ പദവി രാജിവെക്കണമെന്ന് പറയുന്നതിനോട് യോജിക്കുന്നില്ലെന്നും പിജെ കുര്യന് വ്യക്തമാക്കി.






