
എം.ജി. മോട്ടോഴ്സ് ഡിസംബര്‍ മാസം 4010 യൂണിറ്റ് മോഡൽ ഇന്ത്യയിലെത്തിച്ചു. ഇതില്‍ 3430-ഉം ഹെക്ടറാണ്. എം.ജി.യിൽ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം 2019 ഡിസംബറിനെ അപേക്ഷിച്ച് 33 ശതമാനത്തിന്റെ വളര്‍ച്ചയും 2020-ലെ മൊത്ത വില്‍പ്പനയില്‍ 77 ശതമാനത്തിന്റെ നേട്ടവുമുണ്ടായി.
എം.ജി ഹെക്ടറിന് ഡിസംബര്‍ മാസം മാത്രം 5000 ബുക്കിങ്ങ് ആണ് ലഭിച്ചത്. എം.ജി. മോട്ടോഴ്സ് ഇലക്ട്രിക് എസ്.യു.വി ZS EV-ക്ക് 200 ബുക്കിങ്ങും നേടി. റിപ്പോർട്ട് അനുസരിച്ച് എം.ജി. മോട്ടോഴ്സ് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ച പ്രീമിയം എസ്.യു.വി. മോഡലായ ഗ്ലോസ്റ്ററിന് 3000 ബുക്കിങ്ങ് ലഭിക്കുകയും 1085 യൂണിറ്റ് നിരത്തുകളില്‍ എത്തുകയും ചെയ്തതു.
ഗ്ലോസ്റ്റര്‍, ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ഇലക്ട്രിക് എസ്.യു.വിയായ ZS എന്നി നാല് വാഹനങ്ങളാണ് നിലവില്‍ എം.ജി. മോട്ടോഴ്സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ളത്. ഹെക്ടറിന്റെ ആറ് സീറ്റര്‍ പതിപ്പായി എത്തിയ ഹെക്ടര്‍ പ്ലസിന്റെ ഏഴ് സീറ്റ് പതിപ്പ് ഈ മാസം വിപണിയില്‍ എത്തിയേക്കും. എം.ജി മോട്ടോഴ്സ് ഹെക്ടര്‍ എന്ന എസ്.യു.വിയിലൂടെയാണ് ഇന്ത്യൻ വിപണിയിൽ കടക്കുന്നത്. ഒരു വര്‍ഷം പിന്നിടുന്നതോടെ ഹെക്ടറിന്റെ 25,000 യൂണിറ്റാണ് നിരത്തുകളില്‍ എത്തിയിട്ടുള്ളതെന്നാണ് സൂചന.






