
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ കേന്ദ്രവുമായി നടത്തിയ ഏഴാം വട്ട ചർച്ചയും വിഫലമായി. ചർച്ചയ്ക്കിടെ കേന്ദ്രമന്ത്രിമാരുമൊത്തുള്ള ഉച്ചഭക്ഷണവും കർഷക നേതാക്കൾ നിരസിച്ചു.
നിങ്ങൾ നിങ്ങളുടെ ഭക്ഷണം കഴിക്കും. ഞങ്ങൾ ഞങ്ങളുടേതും.. എന്നായിരുന്നു കർഷക നേതാകളുടെ പ്രഖ്യാപനം. ആറാം വട്ട ചർച്ചയ്ക്കിടെ കർഷക നേതാക്കൾ കൊണ്ടുവന്ന ഭക്ഷണം കേന്ദ്രന്ത്രിമാർ കഴിച്ചിരുന്നു. എന്നാൽ ഇത്തവണ നിലപാട് മയപെടുത്താതെ കേന്ദ്രം നിന്നതോടെ കർഷകരും വിട്ടവീഴ്ച്ചയ്ക്ക് മുതിർന്നില്ല.
കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ, പീയൂഷ് ഗോയൽ, സോം പ്രകാശ് എന്നിവരുമായി ഭക്ഷണം പങ്കിടാൻ കർഷക നേതാക്കൾ വിസമ്മതിക്കുകയായിരുന്നു.






