
ഇന്ത്യയില്‍ അതിവേഗം വളരുന്ന കോംപാക്ട് എസ്.യു.വി. ശ്രേണിയില്‍ എത്തിയ നിസാന്‍ മാഗ്നൈറ്റിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. പ്രതിദിനം ശരാശരി 1000 ബുക്കിങ്ങുകളാണ് ഇപ്പോൾ വാഹനത്തിന് ലഭിക്കുന്നത്. ഈ വാഹനത്തിന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ് ഏറ്റവുമധികം ബുക്കിങ്ങ് ലഭിച്ചിട്ടുള്ളതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്തുടനീളം 5000 ആളുകളാണ് ഡിസംബര്‍ 31-ന് മാത്രം മാഗ്നൈറ്റ് ബുക്ക് ചെയ്തത്. ജനുവരി ഒന്ന് മുതല്‍ വിലയില്‍ മാറ്റമുണ്ടാകുമെന്ന് ലോഞ്ചിങ്ങ് സമയത്ത് നിസാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിസംബര്‍ മാസത്തില്‍ വലിയ ബുക്കിങ്ങ് ലഭിച്ചതെന്നാണ് നിര്‍മാതാക്കളുടെ വിലയിരുത്തല്‍. ആസിയാന്‍ എന്‍-ക്യാപ് ക്രാഷ്ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് മാഗ്നൈറ്റ് സ്വന്തമാക്കിയിരുന്നു. XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളായാണ് നിസാന്‍ മാഗ്നൈറ്റ് വിപണിയില്‍ എത്തുന്നത്.
നിസാന്‍ കിക്ക്സുമായി ഡിസൈന്‍ സാമ്യമുള്ള മോഡലാണ് മാഗ്നൈറ്റ്. 4.99 ലക്ഷം രൂപ മുതല്‍ 9.35 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലാണ് മാഗ്നൈറ്റ് ഒരുങ്ങുന്നത്.നിർമ്മിച്ചിരിക്കുന്നത്. മാഗ്നൈറ്റിന് കരുത്തേകുന്നത് 71 ബി.എച്ച്.പി പവറും 96 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനും, 99 ബി.എച്ച്.പി പവറും 160 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമാണ്.






