
വീട്ടില്‍ ഒരു മുത്തശ്ശനോ മുത്തശ്ശിയോ ഉണ്ടെങ്കില്‍ വീടിനെ നല്ല കാര്യങ്ങളിലൂടെ നയിക്കുന്നത് അവരായിരിക്കും. മക്കളെയും കൊച്ചു മക്കളെയും ഉപദേശിയ്ക്കാനും നേര്‍വഴിയ്ക്ക് കൊണ്ടു വരാനുമൊക്കെ പ്രായമുള്ളവര്‍ തന്നെയാണ് വേണ്ടത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും ഒരു മുത്തശ്ശിയാണ്. 98-വയസുള്ള ഹെലന് എന്ന മുത്തശ്ശിയാണ് താരമാകുന്നത്.
മുത്തശ്ശി എല്ലാവരോടും ഒരു കാര്യം ആവശ്യപ്പെട്ടു കൊണ്ട് എത്തിയിരിയ്ക്കുകയാണ്. '' ഇന്നത്തെ യുവതലമുറയോടുള്ള എന്റെ അഭ്യര്‍ത്ഥന, എല്ലാവരോടും നന്നായി പെരുമാറുക.'' - എന്ന് കുറിച്ചു കൊണ്ടുള്ള ബോര്‍ഡുമായാണ് മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് മുത്തശ്ശി എത്തിയത്. മുത്തശ്ശി ഈ ബോര്‍ഡില്‍ തന്റെ പേരും അതോടൊപ്പം തന്റെ വയസും എഴുതിയിട്ടുണ്ട്.
റെഡ്റ്റില്‍ മെയ്ഡ് മീ സ്മൈല്‍ എന്ന അക്കൗണ്ടിലാണ് ഈ ചിത്രവും കുറിപ്പും പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് മുത്തശ്ശിയ്ക്ക് മറുപടിയുമായി എത്തിയത്. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മനോഹരമായ പുഞ്ചിരി എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്യുന്നത്.






