കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്തുനിന്നു മത്സരിക്കുന്നത് ആലോചനയിലുണ്ടെന്ന് ജസ്റ്റിസ് ബി കമാല്‍ പാഷ. പുനലൂരില്‍ മത്സരിക്കുന്നതിനായി യുഡിഎഫ് നേതാക്കള്‍ സമീപിച്ചിരുന്നു. എന്നാല്‍ എറണാകുളത്തു നിന്ന് താമസം മാറി മറ്റൊരിടത്തേക്ക് സ്ഥിരതാമസമാക്കുക ബുദ്ധിമുട്ടായതിനാല്‍ അത് നിരസിച്ചു കമാല്‍ പാഷ പറഞ്ഞു.
എറണാകുളത്ത് ഏതെങ്കിലും മണ്ഡലമാണെങ്കില്‍ മത്സരിക്കാന്‍ തയ്യറാണെന്ന് നേതാക്കളെ അറിയിച്ചു. തന്നെ ഒരു കാരണവുമില്ലാതെ ചീത്ത വിളിച്ചുക്കൊണ്ടിരിക്കുകയാണ്. അഭിപ്രായം പറയുമ്പോള്‍ ഭീഷണിയും അസഭ്യം വിളിയും ഉണ്ടാകുമ്പോള്‍ ആരെങ്കിലും ഒപ്പമുണ്ടാകുന്നത് സൗകര്യമാണെന്നും അദേഹം പറഞ്ഞു.
ഓരോ രാഷ്ട്രീയ നേതാക്കളും വന്ന പശ്ചാത്തലവും ഇപ്പോഴത്തെ സാമ്പത്തിക നിലയും പരിശോധിക്കട്ടെ. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ തന്നെ അന്വേഷിക്കട്ടെ. ഇതെല്ലാം അവര്‍ എവിടെ നിന്നാണ് ഉണ്ടാക്കിയതാണെന്ന് പറയട്ടെ. ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ഒരു മാര്‍ഗമാണ് ജനപ്രതിനിധിയാകുക എന്നത് അദേഹം പറഞ്ഞു.






