
തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മയെ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതി ഐ.ജി. അന്വേഷിക്കും. ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി അന്വേഷണം നടത്തുമെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ അറിയിച്ചു. ഭാര്യ മകനെ പീഡിപ്പിച്ചെന്ന്് ഭര്‍ത്താവ് നല്കിയ പരാതിയില്‍ കടയ്ക്കാവൂര്‍ പോലീസ് യുവതിക്കെതിരെ പോക്സോ കേസ് ചുമത്തിയിരുന്നു. എന്നാല്‍ പരാതി വ്യാജമാണെന്നും അമ്മയെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ആരോപിച്ചഇളയ മകന് രംഗത്തുവന്നതോടെയാണ് ഡി.ജി.പി. അന്വേഷണം പ്രഖ്യാപിക്കുന്നത്.
കടയ്ക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്മയെ ഉടനടി അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ വിമര്‍ശിച്ച് വനിത കമ്മിഷന് രംഗത്തെത്തിയിരുന്നു. പൊലീസ് കുറച്ചുകൂടി ജാഗ്രതയോടും കൂടി പെരുമാറേണ്ടിയിരുന്നൂവെന്ന് കമ്മിഷന് അംഗം ഷാഹിദാ കമല്‍ പറഞ്ഞു. അതേസമയം, കേസില്‍ പൊലീസിനെതിരെ പരാതി നല്‍കാനാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തീരുമാനം. സി.ഡ.ബ്ല്യു.സി. നല്‍കാത്ത വിവരങ്ങള്‍ കേസില്‍ ചേര്‍ത്തതിന് ഡി.ജി.പി.ക്ക് പരാതി നല്‍കും.കേസ് കടയ്ക്കാവൂര്‍ പൊലീസില്‍നിന്ന് മാറ്റി വനിത ഐ.പി.എസ്. ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ആക്ഷന്‍ കൗണ്‍സിലും ആവശ്യപ്പെട്ടിരുന്നു.






