
മുംബൈ: മഹരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ പ്രതിപക്ഷ നേതാവായ ഫഡ്നാവിസിന്റെയും കുടുംബത്തിന്റെയും സുരക്ഷ വെട്ടിക്കുറച്ച നടപടിക്കെതിരെ ബിജെപി രംഗത്തെത്തി. സര്‍ക്കാരിന്റെ ഈ നടപടി തികച്ചും നിര്‍ഭാഗ്യകരമാണെന്നും ശിവസേന നേതൃത്വം നല്കുന്ന കൂട്ടു കക്ഷി സര്‍ക്കാരിന്റെ പ്രതികരം നടപടിയാണിതെന്നും പാര്‍ട്ടി വാക്താവ് കേശവ് ഉപാധ്യായ് പ്രതികരിച്ചു.
ഉത്തര്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ റാം നായിക്, എംഎന്‍എസ് അധ്യക്ഷന്‍ രാജ് താക്കറെ, ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍, മുന്‍ മന്ത്രി സുധീര്‍ മുന്ഗാന്തിവാര് എന്നിവരുടെയും സുറക്ഷ വെട്ടിക്കുറച്ചു. സംസ്ഥാനം വിവിധ വ്യക്തികള്‍ക്ക് നല്കുന്ന സുരക്ഷ സംബന്ധിച്ച് അവലോകനം നടത്തിയശേഷമാണ് തീരുമാനമെടുത്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.






