ന്യൂഡൽഹി: തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ2379 വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. 134 പേരുമായി സർവീസ് നടത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
രണ്ട് ക്രൂ അംഗങ്ങൾ ഉൾപ്പെടെ 12 പേർക്കാണ് പരിക്കേറ്റത്. ആകാശച്ചുഴിയെ തുടർന്ന് വിമാനത്തിനും ചെറിയ കേടുപാടുകൾ സംഭവിച്ചതായി എയർ ഇന്ത്യ അറിയിച്ചു. തുടർന്ന് വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി.
വിമാനത്തിലുണ്ടായിരുന്ന ആർക്കും ഗുരുതര പരിക്കുകളില്ലെന്ന് കമ്പനി വ്യക്തമാക്കി. വിമാനം ഉയരത്തിൽ പറക്കുന്നതിനിടെ പെട്ടെന്ന് താഴേക്ക് പതിക്കുന്നതുപോലെ അനുഭവപ്പെട്ടതായി ഒരു യാത്രക്കാരൻ പറഞ്ഞു. ചിലർക്ക് തലയ്ക്ക് ചെറിയ പരിക്കുകളും മറ്റുചിലർക്ക് ശരീരത്തിൽ ചതവുകളും ഏറ്റിട്ടുണ്ട്.

Comments