പത്തനംതിട്ട: ദുരിതാശ്വാസ ക്യാമ്പിൽ കൊടിയ ദുരിതമെന്ന പരാതിയുമായി കോൺഗ്രസ് നേതാവ്. അറന്മുള നീർവിളാകത്ത് ക്യാമ്പിലുള്ളവരാണ് ദുരിതത്തിൽ കഴിയുന്നതെന്നും സർക്കാരിന്റെ ഒരു സഹായവും ലഭിക്കുന്നില്ലെന്നുമാണ് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് അലക്സ് എം ജോർജ് പരാതി പറയുന്നത്.
ക്യാമ്പ് തുടങ്ങിയിട്ട് മൂന്നുദിവസമായെങ്കിലും ആഹാരമോ വെള്ളമോ ലഭിക്കുന്നില്ലെന്നും പല ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടെങ്കിലും ഒരു ഫലവും ഉണ്ടായില്ലെന്നും അദ്ദേഹം പറയുന്നു. ഒരു വാർത്താ ചാനലാണ് നേതാവിന്റെ പ്രതികരണം പുറത്തുവിട്ടത്. സന്നദ്ധ സംഘടനകൾ മാത്രമാണ് ആശ്രയമെന്നും അദ്ദേഹം പറഞ്ഞു.
ആറന്മുള പഞ്ചായത്ത് 19-ാം വാർഡിൽ ഒരു സഹായവും ലഭിക്കുന്നില്ലെന്ന് വാർഡ് മെമ്പറും പ്രതികരിച്ചു.പ്രദേശത്ത് അഞ്ച് ദിവസമായി കറന്റ് ഇല്ലെന്നും ആരോപണമുണ്ട്. ദുരിതാശ്വാസ ക്യാമ്പിൽ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പലആവർത്തി പറയുമ്പോഴാണ് ക്യാമ്പിലെ ദുരിതം വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് രംഗത്ത് വന്നത്.

Comments