ന്യൂഡല്‍ഹി: തദ്ദേശ നിര്‍മിത ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റായ 83 തേജസ് വിമാനങ്ങള്‍ വാങ്ങുന്നതിന് കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അനുമതി. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡുമായി 48,000 കോടി രൂപയുടെ കരാറില്‍ ഏര്‍പ്പെട്ടു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷയ്ക്കായുള്ള മന്ത്രിസഭാ സമിതിയാണ് തേജസ് വിമാനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.
'തേജസ് വിമാനങ്ങള്‍ വ്യോമസേനയെ ശക്തിപ്പെടുത്തും. ഈ കരാര്‍ ഇന്ത്യന്‍ പ്രതിരോധ രംഗത്ത് സ്വാശ്രായത്വത്തിന്റെ ഒ രു ഗെയിം ചെയിഞ്ചറായിരിക്കും' രാജ്നാഥ് സിങ് പറഞ്ഞു. വരും വര്‍ഷങ്ങളില്‍ തേജസ് വ്യോമസേനയുടെ നട്ടെല്ലാകുമെന്നും അധേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ 40 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറിന് പുറമേയാണ് പ്രാദേശികമായി നിര്‍മ്മിച്ച ജെറ്റുകള്‍ ഇന്ത്യന്‍ വ്യോമസേനയില്‍ പങ്കാകാന്‍ ഒരുങ്ങുന്നത്.






