തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്കരണത്തിലൂടെ സംസ്ഥാനത്ത് വൈജ്ഞാനിക സമ്പദ്ഘടന യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിവിധ മേഖലകളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സൃഷ്ടിച്ച് കേരളത്തിലെ വൈജ്ഞാനിക രംഗത്തേക്ക് ലോകത്തെ ആകര്‍ഷിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ സംയുക്തമായി സംഘടിപ്പിച്ച വൈബിനാറില്‍ സംസാരിക്കുകയായിരുന്നു അദേഹം.
കേരളത്തിന്റെ ഉയര്‍ന്ന സാക്ഷരതാ നിരക്കും മികച്ച നൈപുണ്യ വൈദഗ്ധ്യവുമാണ് വൈജ്ഞാനിക സമ്പദ്ഘടനയുടെ അടിസ്ഥാനം. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഡിജിറ്റല്‍ രംഗത്തെ ജനാധിപത്യവത്കരിക്കുന്നതിലൂടെ മാത്രമേ എല്ലാവര്ക്കും തുല്യാവസരമുണ്ടാകൂ. ഡിജിറ്റല്‍രംഗത്തെ അന്തരം കുറയ്ക്കനായി കെ ഫോണ്‍ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഈ പദ്ധതിയിലൂടെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക ഇന്റര്‍നെറ്റ് സൗജന്യമായി ലഭിക്കും. മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് നല്‍കാനാകുമെന്നും അദേഹം വ്യക്തമാക്കി.
വൈജ്ഞാനിക സമ്പദ്ഘടനയിലേക്കുള്ള മാറ്റത്തിലുള്ള സുപ്രധാനമായ തീരുമാനങ്ങളാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ പുനഃസംഘടിപ്പിക്കുന്നതെന്നും ഗ്ലോബല്‍ ജോബ് പോര്‍ട്ടല്‍ തുടങ്ങുന്നതെന്നും വെബിനാറില്‍ അധ്യക്ഷത വഹിച്ച ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഡെന്മാര്ക്ക് ആല്‍ബര്‍ഗ് യൂണിവേഴ്സിറ്റി ബിസിനസ് സ്കൂള്‍ എമിറേറ്റ്സ് പ്രൊഫസര്‍ ബംഗ് ആക്കെ ലുന്‍ഡ്വാള്‍ ആയിരുന്നു മുഖ്യാതിഥി.






