
ഇന്ത്യയിലെ ബജറ്റ് സ്മാർട്ട്ഫോൺ സെഗ്മെന്റിലേക്ക് K42 എന്ന പേരിൽ പുത്തൻ സ്മാർട്ട്ഫോൺ അവതരിപ്പിച്ച് ദക്ഷിണ കൊറിയൻ ടെക് ഭീമന്മാരായ എൽജി. 3 ജിബി റാമും, 64 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള എൽജി K42-ന് 10,990 രൂപയാണ് വില. എൽജി K42 സ്മാർട്ട്ഫോണിന് മിലിറ്ററി-ഗ്രേഡ് MIL-STD-810G സർട്ടിഫിക്കേഷൻ ഉണ്ട്. അമേരിക്കൻ മിലിട്ടറിയുടെ ഒൻപത് ക്ഷമതാ ടെസ്റ്റുകൾ (വൈബ്രേഷൻ, ഷോക്ക്, ഹൈ ടെമ്പറേച്ചർ തുടങ്ങിയവ) വിജയകരമായി പൂർത്തീകരിച്ച ബിൽറ്റ് ക്വാളിറ്റിയുമായാണ് ഈ ഫോൺ എത്തുന്നത്.
എൽജി K42 ഗ്രേ അല്ലെങ്കിൽ പച്ച നിറത്തിൽ വാങ്ങാം. ഫ്ലിപ്കാർട്ടിലൂടെ ഫോൺ വിസ്വന്തമാക്കാം. രണ്ട് വർഷത്തെ വർദ്ധിപ്പിച്ച വാറന്റിയും ഒരു തവണ സൗജന്യ സ്ക്രീൻ റീപ്ലേസ്മെന്റുമാണ് എൽജി വാഗ്ദാനം ചെയ്യുന്നു. 20:9 ആസ്പെക്ട് റേഷ്യോയുള്ള 6.6 ഇഞ്ച് എച്ച്ഡി + (720x1,600) ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണിന്. ഡ്യുവൽ സിം (നാനോ) ഫോൺ ആണ് ഇത്. എൽജി K42 ആൻഡ്രോയിഡ് 10 അടിസ്ഥാനമായ എൽജി UX ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. എൽജി K42-വിൽ 3 ജിബി റാമിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന ഒക്ടാകോർ മീഡിയടെക് ഹെലിയോ P22 (MT 6762) SoC പ്രോസസ്സർ ആണ്.
64 ജിബി ഓൺബോർഡ് സ്റ്റോറേജ് ആണ് എൽജി K42-ന്. 4,000 എംഎഎച്ച് ബാറ്ററിയാണ് എൽജി ഫോണിൽ. 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ്/എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ. 13 മെഗാപിക്സൽ പ്രൈമറി സെൻസറും, സൂപ്പർ-വൈഡ് ആംഗിൾ ലെൻസുള്ള 5 മെഗാപിക്സൽ സെക്കൻഡറി സെൻസറും, 2 മെഗാപിക്സൽ ഡെപ്ത് സെൻസറും, 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും ചേർന്ന ക്വാഡ് കാമറ സിസ്റ്റമാണ് ഫോണിന്. സെൽഫികൾക്കും വീഡിയോ കോളിനുമായി മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ട്.






