
മൂന്നാം തലമുറ സ്വിഫ്റ്റിനിനെ വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് മാരുതി സുസുക്കി. ഉടൻ തന്നെ ഈ പതിപ്പ് വിപണിയില്‍ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. പരീക്ഷണയോട്ടം നടത്തുന്ന ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.
പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്‍ ആണ് പ്രത്യേകത. ഹണികോം മെഷ് ഡിസൈന്‍, ക്രോം സ്ട്രിപ്പ് എന്നിവ ഉപയോഗിച്ച് ഗ്രില്ലിനെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നു. പുതിയ അലോയ് വീലുകളും നൽകിയിട്ടുണ്ട്. സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ഫംഗ്ഷനോടുകൂടിയ 1.2 ലിറ്റര്‍ K12 ഡ്യുവല്‍ ജെറ്റ് മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനൊപ്പം മാരുതി സുസുക്കി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റ് പതിപ്പ് വാഗ്ദാനം ചെയ്യും. പുതിയ പവര്‍ട്രെയിന്‍ 90 bhp പരമാവധി കരുത്ത് ഉത്പാദിപ്പിക്കുന്നു. ടോര്‍ക്ക് മാറ്റമില്ല.
5 സ്പീഡ് മാനുവലിനൊപ്പം ഓപ്ഷണല്‍ 5-സ്പീഡ് എഎംടിയും സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിലെ ഗിയര്‍ബോക്സ് ഓപ്ഷനുകളായി തുടരും. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായുള്ള മള്‍ട്ടി-കളര്‍ എംഐഡി, മാരുതി സുസുക്കിയുടെ സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പ് തുടങ്ങിയ ഫീച്ചറുകൾ ലഭിച്ചേക്കും. ഓള്-ബ്ലാക്ക് ക്യാബിന് നിലനിര്‍ത്തിയേക്കും. ഫെയ്സ്ലിഫ്റ്റ് ഹാച്ച്ബാക്കിനൊപ്പം പുതിയ സീറ്റ് അപ്ഹോള്‍സ്റ്ററി വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ട്.
സ്മാര്‍ട്ട് കീ, പുഷ് സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ നിയന്ത്രണങ്ങള്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന വിംഗ് മിററുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍ എന്നിവയാണ് മറ്റു സവിശേഷതകൾ. ഫോര്‍ഡ് ഫിഗോ, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്, ടാറ്റ ടിയാഗോ തുടങ്ങിയവരാകും വിപണിയിൽ എതിരാളികൾ.






