
ഡൈമ്ലര് ഇന്ത്യ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് ഭാരത് ബെന്‍സ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇതില്‍ ആറ് പുതിയ ട്രക്കുകളും രണ്ട് ബസ്സുകളും ഉള്‍പ്പെടുന്നു.
1917R, 4228R ടാങ്കര്‍, 1015R+, 42T M-ക്യാബ്, 2868 കണ്‍സ്ട്രക്ഷന്‍ വെഹിക്കിള്‍, അടുത്തിടെ പുറത്തിറക്കിയ ബിസേഫ് എക്സ്പ്രസ് റീഫര്‍ ട്രക്ക് എന്നിവ ഭാരത് ബെന്‍സ് ട്രക്ക് നിരയില്‍ ഉള്‍പ്പെടുന്നു. 50 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന വൈഡ് ബോഡി 1017 വേരിയന്റിന്റെ രൂപത്തില്‍ രണ്ട് ബസുകളും ഉണ്ട്. ഇതോടൊപ്പം ഡൈമ്ലര് ഇന്ത്യ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് ഒരു 'ബിസേഫ് പായ്ക്ക്' അവതരിപ്പിച്ചു.
20, 22, 24, 31-അടി ലോഡ് സ്പാന്‍ ഓപ്ഷനുകള്‍ 1917R മോഡല്‍ വാഗ്ദാനം ചെയ്യുന്നു. ഓണ്‍-ഹൈവേ ഗതാഗതത്തിനും ചരക്ക് നീക്കത്തിനും ട്രക്ക് അനുയോജ്യമാണ്. 31 അടി ലോഡിംഗ് സ്പാനുമായി 4228R എത്തുന്നു. കൂടാതെ, POL ആപ്ലിക്കേഷനായി ഒരു പ്രത്യേക പൂര്‍ണ്ണ-നിര്‍മ്മിത 34-കിലോലിറ്റര്‍ ടാങ്കര്‍ പതിപ്പും പുറത്തിറക്കി. രത്ബെന്സ് 1015R+ ട്രക്കില്‍ ഇപ്പോള്‍ ശക്തമായ ഗിയര്‍ബോക്സുള്ള നവീകരിച്ച പവര്‍ട്രെയിന്‍ ഉണ്ട്. 22 ക്യുബിക് മീറ്റര്‍ ലോഡിംഗ് കപ്പാസിറ്റിയിലാണ് 42T M-കാബ് ഇപ്പോള്‍ ഉള്ളത്.






