ഭക്ഷണപ്രിയര്‍ക്ക് സന്തോഷമുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വയറും മനസ്സും നിറയെ കഴിക്കാന്‍ ഒരു അവസരം. കഴിയ്ക്കുക മാത്രമല്ല ഒരു വീപ്പ ബിയറും സ്വന്തമാക്കാം. കോവിഡിന്റെ വരവോടെ അടച്ചു പൂട്ടിയ പബ്ബുകളൊക്കെ വീണ്ടും തുറന്നിരുന്നു. എന്നാല്‍ ബാറുകളും പബ്ബുകളുമൊക്കെ തുറന്നെങ്കിലും ആളുകള്‍ എത്താന്‍ മടിയ്ക്കുകയാണ്. കസ്റ്റമേഴ്സിനെ ആകര്‍ഷിയ്ക്കാനായി ഓഫറുകളും മല്‍സരങ്ങളുമൊക്കെ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
ഇത്തരത്തില്‍ ഒരു ഓസ്ട്രേലിയയിലെ ഒരു പബ് സംഘടിപ്പിച്ച 'ഭീമന് ബര്‍ഗര്‍' തീറ്റ മത്സരമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒന്നരക്കിലോ മീറ്റും അത്രയും തന്നെ ഭാരത്തിലുള്ള ബണ്ണും ലെറ്റിയൂസും വെജിറ്റബിള്‍സും നിറഞ്ഞതാണ് 'ഭീമന് ബര്‍ഗര്‍'. ഇടയ്ക്ക് കൊറിക്കാന്‍ ഒരു കിലോയോളം വരുന്ന പൊട്ടറ്റോ ചിപ്സും ഉണ്ടാകും. എല്ലാം കൂടി അഞ്ച് കിലോയോളം വരും. 80 ഡോളറാണ് ബര്‍ഗറിന്റെ വില. ഒറ്റയ്ക്ക് കഴിച്ചു തീര്‍ക്കുന്നയാള്‍ക്ക് ഒരു വീപ്പ ബിയറാണ് സമ്മാനമായി ലഭിയ്ക്കുന്നത്.

Comments