
തിരുവനന്തപുരം: സിപിഎം മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷ സ്ഥാനം രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് തീരുമാനം.
രാജിക്കത്ത് മുഖ്യമന്ത്രിക്ക് അദേഹം കൈമാറി. നേരത്തെ തന്നെ അദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. നിലവില്‍ ബാര്‍ട്ടണ്‍ഹില്‍ വസതിയിലാണ് അദേഹം താമസിക്കുന്നത്.
11 റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതായും രണ്ടെണ്ണം സമര്‍പ്പിക്കാനുണ്ടെന്നും വി.എസ് അറിയിച്ചിട്ടുണ്ട്. 2016 ഓഗസ്റ്റ് ആറാം തിയതിയാണ് വിഎസിനെ ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനായി നിയമിച്ചത്.






