തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് എഐസിസിയില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് കേരളത്തിന്റെ ചുമതല വഹിക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്വവര്. ഉമ്മന്‍ ചാണ്ടി എവിടെ മത്സരിക്കുമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന് അദേഹം ഒരു മാധ്യമത്തോട് പറഞ്ഞു.
ഉമ്മന്‍ ചാണ്ടി നേമം മണ്ഡലത്തില്‍ മത്സരിക്കുന്ന എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്നും അത് തെക്കന്‍ കേരളത്തില്‍ വലിയ മുന്നേറ്റം കോണ്‍ഗ്രസിന് കഴിയുമെന്നും കെപിസിസി പ്രസിഡന്റ് അടക്കമുള്ളവരുടെ ഭാഗത്ത് നിന്ന് നിര്‍ദേശം വന്നതായാണ് വാര്‍ത്തകളുയര്‍ന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ കെപിസിസി അധ്യക്ഷന്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി എവിടെ നിന്നാലും വിജയിക്കുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. അതേസമയം തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച പ്രചരണങ്ങള്‍ അടിയന്തരമായി നിര്‍ത്തിവക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയിരുന്നു. കൂടാതെ നേമത്ത് മത്സരിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തള്ളുകയും ചെയ്തു. ഇതു സംബന്ധിച്ച ചര്‍ച്ച എങ്ങനെയാണ് ഉയര്‍ന്നതെന്ന് തനിക്കറിയില്ലെന്നും അദേഹം പറഞ്ഞു.






