
ഐഫോണ്‍ 13 പരമ്പര ഫോണുകള്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ആപ്പിൾ. മാസങ്ങള്‍ക്ക് മുമ്പാണ് ഐഫോണ്‍ 12 സീരീസ് ഫോണുകള്‍ ആപ്പിള്‍ വിപണിയിൽ എത്തിച്ചത്. ഐഫോണ്‍ 13 പരമ്പര ഫോണുകളെ കുറിച്ച് ചില വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച് ഐഫോണ്‍ 13-ല്‍ ഒപ്റ്റിക്കല്‍ ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ടാകും.
വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍ ജൊആന്ന സ്റ്റേണ് നൽകുന്ന റിപ്പോർട്ട് പ്രകാരം ഫെയ്സ് ഐഡിയ്ക്കൊപ്പം രണ്ടാമത്തെ ബയോമെട്രിക് ഓപ്ഷനായി ഒരു ഒപ്റ്റിക്കല്‍ ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ടായേക്കും. ഐഫോണ്‍ 13-ല്‍ സാംസങ് ഗാലക്സി എസ്21-ലെ ചില ഫീച്ചറുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
ആപ്പിള്‍ ഒരു ഒപ്റ്റിക്കല്‍ ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്കാനറിനായുള്ള പ്രവര്‍ത്തനങ്ങളിലാണെന്ന് ആപ്പിള്‍ അനലിസ്റ്റായ മിങ്-ചി കുവോയും നേരത്തെ പറഞ്ഞിരുന്നു. ഐഫോണ്‍ 13-ല്‍ വൈഫൈ 6ഇ സാങ്കേതികവിദ്യയുടെ പിന്തുണയുണ്ടാവുമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. വേഗത കൂടിയ ഡിസ്പ്ലേ, ക്യാമറകളില്‍ സെന്‍സര്‍ ഷിഫ്റ്റ് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ എന്നിവയും ലഭിച്ചേക്കും.






