
ചെന്നൈ: മറീനയിലെ ജയ സമാധിയിലേക്കുള്ള പ്രവേശനം വിലക്കി അണ്ണാഡിഎംകെ. ശശികലയുടെ സന്ദർശനം കണക്കിലെടുത്താണ് നീക്കം.
ജയ സമാധിയിൽ ഉപവാസം ഇരിക്കാനായിരുന്നു ശശികലയുടെ തീരുമാനം. ജയ സ്മാരകത്തിലെ ഉപവാസത്തിന് ശേഷം ശക്തി പ്രകടനം നടത്താനും പദ്ധതിയിട്ടിരുന്നു.
മുതിര്‍ന്ന നേതാക്കള്‍ തന്നെ ചര്‍ച്ചകള്‍ക്ക് എത്തിയെങ്കിലും ശശികല കൂടിക്കാഴ്ചയ്ക്ക് തയാറായിരുന്നില്ല. അനുനയ ശ്രമങ്ങളോടെല്ലാം ശശികല മുഖം തിരിച്ചതോടെയാണ് മറ്റ് നീക്കങ്ങളുമായി അണ്ണാഡിഎംകെ രംഗത്തെത്തിയിരിക്കുന്നത്.
നിർമ്മാണ പ്രവർത്തികൾ നടക്കുന്നുവെന്ന് വിശദീകരിച്ചാണ് പൊതുജനങ്ങൾക്കുള്ള പ്രവേശനം വിലക്കിയിരിക്കുന്നത്.
പൊയ്സ് ഗാർഡനിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ജയ സ്മാരകത്തിന് മുന്നിൽ കൂടുതൽ പൊലീസുകാരെയും വിന്യസിച്ചു.






