
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ദക്ഷിണ കൊറിയൻ ടെക്നോളജി ബ്രാൻഡായ എൽജി 90 ഡിഗ്രി ചേരിക്കാവുന്ന ഡിസ്പ്ലേ T ആകൃതിയിലുള്ള സ്മാർട്ട്ഫോൺ വിങ് വിപണിയിൽ എത്തിച്ചത്. എൽജി വിങ്ങിന്റെ ലോഞ്ച് വില 69,990 രൂപയായിരുന്നു . എന്നാലിപ്പോൾ സ്മാർട്ട്ഫോണിന്റെ വില 10,000 രൂപ എൽജി കുറച്ചതായിയാണ് റിപ്പോർട്ട്. എൽജി വിങ് സ്മാർട്ട്ഫോണിന്റെ പുതിയ വില 59,990 രൂപയാണ്.
ആൻഡ്രോയിഡ് 10 അടിസ്ഥാനമായ Q OS-ൽ പ്രവർത്തിക്കുന്ന ഡ്യുവൽ-സിം (നാനോ) ഫോൺ ആണ് എൽജി വിങ്. ഒറോറ ഗ്രേയ്, ഇല്ല്യൂഷൻ സ്കൈ നിറങ്ങളിൽ എൽജി വാങ്ങാം. എൽജി വിങ്ങിന് 1,080x2,460 പിക്സലുള്ള 6.8-ഇഞ്ച് ഫുൾ-എച്ഡി+ പി-ഓഎൽഇഡി ഫുൾവിഷൻ ഡിസ്പ്ലേയാണ്. 20.5:9 ആസ്പെക്ട് റേഷ്യോയും 395ppi പിക്സൽ ഡെൻസിറ്റിയും ഈ പ്രധാന ഡിസ്പ്ലേയ്ക്കുണ്ട്. രണ്ടാമത്തെ ഡിസ്പ്ലേയ്ക്ക് 3.9-ഇഞ്ച് ഫുൾ-എച്ഡി+ (1,080x1,240 പിക്സൽ) ജി-ഓഎൽഇഡി പാനൽ ആണ്.
എൽജി വിങ്ങിന് ഒക്ട-കോർ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 765G SoC പ്രോസസ്സർ ആണ് ഉള്ളത്. 8 ജിബി റാമുമായി ഈ പ്രോസസ്സർ ചേർന്ന് പ്രവർത്തിക്കുന്നു. 128 ജിബി/ 256 ജിബി എന്നിങ്ങനെ രണ്ട് ഓൺബോർഡ് സ്റ്റോറേജുകളിൽ വില്പനക്കെത്തിയിരിക്കുന്ന ഫോണിന്റെ മെമ്മറി മൈക്രോ എസ്ഡി കാർഡ് വഴി 2 ടിബി വരെയായി വർദ്ധിപ്പിക്കാം. ക്വിക്ക് ചാർജ് 4.0+ 25W ഫാസ്റ്റ് ചാർജിങ്, 10W വയർലെസ്സ് ചാർജിങ് എന്നിവ സപ്പോർട്ട് ചെയ്യുന്ന 4,000mAh ബാറ്റെറിയാണ് എൽജി വിങ്ങിന്. 64-മെഗാപിക്സൽ പ്രൈമറി കാമറ, 13-മെഗാപിക്സൽ സെക്കന്ററി സെൻസർ), 12-മെഗാപിക്സൽ ടെർഷ്യറി സെൻസർ എന്നിവ ചേർന്ന ട്രിപ്പിൾ കാമറ സംവിധാനമാണ് എൽജി വിങ്ങിന്.






