
കോര്‍ബ: ഛത്തീസ്ഗഢിലെ കോർബ ജില്ലയിൽ 16 വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയേയും രണ്ട് കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ സംഭവത്തിൽ ആറ് പേര് അറസ്റ്റില്‍.
പെൺകുട്ടിയുടെ പിതാവിനെയും ബന്ധുവായ നാലു വയസ്സുകാരിയെയും പ്രതികൾ കൊലപ്പെടുത്തി. കഴിഞ്ഞ മാസം 29നാണ് സംഭവം. പെൺകുട്ടിയുടെ പിതാവ്, കേസിലെ പ്രതിയായ
സന്ത്റാം മജ്വറിന്റെ വീട്ടിലെ ജോലിക്കാരൻ ആയിരുന്നു.
മജ്വര്‍ ജനുവരി 29 ന് മോട്ടോര്‍ സൈക്കിളില്‍ പെണ്‍കുട്ടിക്കും അച്ഛനും ചെറിയ സഹോദരിക്കുമൊപ്പം ഗ്രാമത്തിലേയ്ക്കുള്ള യാത്രയിലായിരുന്നു. യാത്രക്കിടയില്‍ മജ്വര്‍ മദ്യം കഴിച്ചു. തുടര്‍ന്ന് മറ്റ് പ്രതികളും ഇയാൾക്കൊപ്പം ചേർന്നു. തുടർന്ന്, പെൺകുട്ടിയെയും പിതാവിനെയും ബന്ധുവായ കുട്ടിയേയും ഇവർ വനമേഖലയിലേക്ക് കൊണ്ടുപോകുകയും മജ്വറും മറ്റൊരാളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. തുടർന്ന് പിതാവിനെയും ബന്ധുവായ പെൺകുട്ടിയെയും ക്രൂരമായി ആക്രമിച്ചു.
സന്ത്റാം മജ്വര്‍ (45), അബ്ദുള്‍ ജബ്ബാര്‍ (29), അനില്‍ കുമാര്‍ സര്‍ത്തി (20), പര്‍ദേശി രാം പാനിക (35), ആനന്ദ് രാം പാനിക (25), ഉമ്ശങ്കര്‍ യാദവ് (21) എന്നിവരാണ് പിടിയിലായത്. മരിച്ചയാളുടെ മകന് ഇവരെ കാണാനില്ലെന്ന് കാണിച്ച നല്കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.






