
മഹീന്ദ്രയുടെ എക്സ്.യു.വി.300-ന്റെ പെട്രോള്‍ എ.എം.ടി.(ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്സ്മിഷന്) പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. W6, W8, W8(O) എന്നീ മൂന്ന് വേരിയന്റുകളില്‍ ഇത് ലഭ്യമാണ്. ഈ മോഡലിന് 9.95 ലക്ഷം രൂപ വരെയാണ് മുംബൈയിലെ എക്സ്ഷോറും വില. എ.എം.ടി. മോഡലുകള്‍ ഈ മാസം പകുതിയുടെ നിരത്തുകളില്‍ എത്തി തുടങ്ങുമെന്നാണ് റിപ്പോർട്ട്.
ബ്ലുസെന്സ് പ്ലസ് കണക്ടഡ് സാങ്കേതികവിദ്യ എക്സ്.യു.വി.300-ന്റെ ഉയര്‍ന്ന വകഭേദമായ W8 ഓപ്ഷണലില് നൽകിയിരിക്കുന്നു. റിപ്പോർട്ട് പ്രകാരം മാനുവല്‍-എ.എം.ടി. മോഡലുകളില്‍ മിഡ് വേരിയന്റ് മുതല്‍ ഇലക്ട്രിക് സണ്‍റൂഫും ഒരുങ്ങുന്നു. ഇലക്ട്രിക് സണ്‍റൂഫ് ഫീച്ചറുമായി എത്തുന്ന W6 പെട്രോള്‍ എന്ജിന് മാനുവല്‍ മോഡലിന് 9.40 ലക്ഷം രൂപയാണ് എക്സ്ഷോറും വില.
എക്സ്.യു.വി.300-ന്റെ പെട്രോള്‍ വകഭേദത്തില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. ഇത് 110 പി.എസ്.പവറും 200 എന്‍.എം.ടോര്‍ക്കും ഉത്പാദിപ്പിക്കും. പുതുതായെത്തിയ ആറ് സ്പീഡ് എ.എം.ടിക്ക് കൂടാതെ, ആറ് സ്പീഡ് മാനുവലും ഇതില്‍ ട്രാന്സ്മിഷന് ഒരുക്കും. കിക്ക്-ഡൗണ്‍ ഷിഫ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, അഡാപ്റ്റീവ് പെഡല്‍ റെസ്പോണ്‍സ്, ടാപ്പ്-ടു-സ്വിച്ച് ഫീച്ചറുകളും എ.എം.ടിയിൽ ഒരുങ്ങുന്നു.
ബ്ലുസെന്സ് പ്ലസ് കണക്ടഡ് സാങ്കേതികവിദ്യയില്‍ റിമോട്ട് വെഹിക്കിള്‍ കണ്ട്രോള്, ലൊക്കേഷന്‍ ബേസ്ഡ് ഫീച്ചറുകള്‍, സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി അലേര്‍ട്ട്, വെഹിക്കിള്‍ ഇന്‍ഫര്‍മേഷന്‍സ്, ഇന്‍-കാര്‍ കണ്ട്രോള്സ് എന്നി ഫീച്ചറുകൾ ഉണ്ട്. എക്സ്.യു.വി.300-ന്റെ ഡീസല്‍ മോഡലിന് കരുത്തേകുന്നത് 1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ്. ഇത് 115 ബി.എച്ച്.പി.പവറും 300 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.






