ചെന്നൈ: ശശികലയുടെ ചെന്നൈയിലേക്കുള്ള വരവ് ശക്തി പ്രകടനമാക്കാന്‍ അനുനായികള്‍ തയ്യാറെടുക്കവേ സ്വീകരണ പരിപാടികള്‍ക്ക് പോലീസ് അനുമതി നിഷേധിച്ചു. ശശികലയുടെ റാലിക്ക് അനുമതി നിഷേധിച്ച് ചെന്നൈ പോലീസ് കമ്മീഷണര്‍ ഉത്തരവിറക്കി. എന്നാല്‍ പോലീസ് നിയന്ത്രണം മറികടന്നും ജയസമാധിയിലേക്ക് എത്തുമെന്നും ശശികലപക്ഷം പറഞ്ഞു. ഹൊസൂര്‍ മുതല്‍ ചെന്നൈ വരെ വഴി നീളെ സ്വീകരണത്തിനാണ് പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.
അണ്ണാഡിഎംകെയുടെ കൊടി വച്ച ആയിരം വാഹനങ്ങളുടെ അകമ്പടിയില്‍ റാലിയും മറീനയില്‍ നൂറ് കണക്കിന് അനുനായികളെ അണിനിരത്തി ശക്തിപ്രകടനം നടത്താനാണ് താരുമാനിച്ചിരുന്നത്. എന്നാല്‍ തമിഴ്നാട് സര്‍ക്കാര്‍ ജയസമാധിയിലേക്ക് പ്രവേശനം വിലക്കിയിരുന്നു. പ്രവേശനം വിലക്കിയെങ്കിലും ജയസമാധി സന്ദര്‍ശിക്കാനുള്ള ഒരുക്കത്തിലാണ് ശശികല.
ഒപിഎസ് പക്ഷത്തെ മുതിര്‍ന്ന നേതവായ എം മണികണ്ഠന് ഉള്‍പ്പെടെ ബെംഗളൂരുവില്‍ തുടരുന്നുണ്ട്. അണ്ണാഡിഎംകെയിലെ പകുതി എംഎല്‍എമാര്‍ ശശികലയ്ക്ക് പിന്തുണ അറിയിച്ചതായി ദിനകരന് അവകാശപ്പെട്ടു. പ്രവര്‍ത്തകരോട് തിങ്കളാഴ്ച മറീനയില്‍ ഒത്തുകൂടാന്‍ ഒത്തുകൂടാന്‍ നിര്‍ദേശം നല്‍കിയിരുന്നു.ശശികലയെ അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി എന്ന് വിശേഷിപ്പിച്ച് ഒപിഎസ് പക്ഷം പോസ്റ്റര്‍ പതിച്ചിരുന്നു.






