മുംബൈ: ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സി എന്ന ലക്ഷ്യവുമായി റിസര്‍വ് ബാങ്കിലെ ആഭ്യന്തര സമിതി പ്രവര്‍ത്തിക്കുന്നു. തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് ഡപ്യൂട്ടി ഗവര്‍ണര്‍ ബിപി കണുങ്കോ വ്യക്തമാക്കി. അതേസമയം കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ ക്രിപ്റ്റോ കറന്‍സികള്‍ രാജ്യത്ത് വിലക്കാന്‍ നീക്കം തുടങ്ങികഴിഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കത്തിന്റെ പിന്നാലെ റിസര്‍വ് ബാങ്ക് ബിറ്റ്കോയിന് പോലുള്ള സ്വന്തം ഡിജിറ്റല്ഡ കറന്‍സിക്കായി ശ്രമം തുടങ്ങിയത്. സമീപ വര്‍ഷങ്ങളില്‍ നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സ്വകാര്യ ഡിജിറ്റല്‍ കറന്‍സികള്‍ക്കും വെര്‍ച്വല്‍ കറന്‍സികള്‍ക്കും ക്രിപ്റ്റോ കറന്‍സികള്‍ക്കും കഴിഞ്ഞിരുന്നു. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഉറ്റുനോക്കിയിരുന്നു.
ഈ സാഹചര്യത്തില്‍ സ്വകാര്യ ഡിജിറ്റല്‍ കറന്‍സികളേക്കാള്‍ പതിന്മടങ്ങ് വിശ്വാസ്യതയുള്ള ഡിജിറ്റല്‍ കറന്‍സി എന്ന ആശയം യഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ റിസര്‍വ് ബാങ്ക് ആരംഭിച്ചത്. ജനുവരിയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇതു സംബന്ധിച്ച നിലപാട് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടില്‍ ഒരു ഡിജിറ്റല്‍ കറന്ഡസിയുടെ ആവശ്യമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും ഉണ്ടെന്ന് തോന്നുകയാണെങ്കില്‍ അത് എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്നും ആലോചിക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.





