ഇ കോമേഴ്സ് വെബ്സൈറ്റ് ആയ ഫ്ലിപ്കാർട്ടിലെ ലിസ്റ്റിങ് അനുസരിച്ച് ഗാലക്സി F62 ഈ മാസം 15 വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ദക്ഷിണ കൊറിയൻ സ്മാർട്ട്ഫോൺ ബ്രാൻഡായ സാംസങ്. പുത്തൻ സ്മാർട്ട്ഫോണിന് ക്വാഡ് ക്യാമെറായാണെന്ന് ഫ്ലിപ്കാർട്ടിലെ സാംസങ് ഗാലക്സി F62-ന്റെ ചിത്രം വ്യക്തമാക്കുന്നു.
ഫോണിനെ ചലിപ്പിക്കുക എക്സിനോസ് 9825 ചിപ്സെറ്റ് ആണെന്നും ഫ്ലിപ്കാർട്ട് ബാനർ സൂചിപ്പിക്കുന്നു. ഇൻഫിനിറ്റി-ഓ ഹോൾ പഞ്ച് ഡിസ്പ്ലേ, ടോർക്വിസ് ഗ്രേഡിയന്റ് ഫിനിഷുള്ള ബാക് പാനൽ എന്നിവയാണ് മറ്റുള്ള ഫീച്ചറുകൾ. SM-E625F എന്ന കോഡ് പേരിൽ തയ്യാറാക്കിയ ഫോൺ ആണ് ഗാലക്സി F62 എന്ന ടിപ്പ്സ്റ്റർ ഇഷാൻ അഗർവാളിന്റെയും, 91 മൊബൈൽസിൻ്റെയും മുൻ റിപ്പോർട്ടുകൾ പറയുന്നു. ഗാലക്സി F62-ന് 6 ജിബി റാം ആയിരിക്കും എന്നാണ് ഗീക്ബെഞ്ച് നൽകുന്ന വിവരം. 25,000 രൂപയ്ക്കടുത്താവും സാംസങ് ഗാലക്സി F62-ന്റെ വില.
പുത്തൻ സാംസങ് ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 11 ആയിരിക്കും. 6.4 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്പ്ലേ ഫോണിന് ലഭിച്ചേക്കും. കുറഞ്ഞത് 64 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് കാമറ, ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 7,000mAh ബാറ്ററി തുടങ്ങിയവ സാംസങ് ഗാലക്സി F62-ൽ നൽകിയേക്കും.






