
റെനോ കിഗെർ ഈ മാസം 15ന് ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ട്. റെനോ കിഗെറിന് കൂപെ എസ്യുവി ഡിസൈൻ ഭാഷ്യം ആണ് ഹൈലൈറ്റ്. കിഗെറിൻ്റെ പൂർണ്ണതോതിലുള്ള നിർമ്മാണം ചെന്നൈയിൽ പ്ലാന്റിൽ മുന്നേറുന്നുണ്ട് എന്നും ക്വിഡ്, ഡസ്റ്റർ തുടങ്ങിയ റെനോ വാഹനങ്ങൾ നേടിയ വമ്പിച്ച വിജയം ആവർത്തിക്കാൻ കിഗെറിനും കഴിയുമെന്ന് റെനോ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
റെനോയുടെ സ്വന്തം വിങ് ഗ്രിൽ, രണ്ടായി ഭാഗിച്ച ഹെഡ്ലാംപ് ക്ലസ്റ്റർ, C ഷെയ്പ്പിലുള്ള ടെയിൽ ലാംപ് എന്നിവയാണ് എക്സ്സ്റ്റീരിയറിൽ റെനോ കിഗെറിന്റെ ആകർഷണങ്ങൾ. റെനോ കിഗെറിന്റെ ഇന്റീരിയറിൽ ചാരനിറത്തിലുള്ള ലേയേർഡ് ഡാഷ്ബോർഡ്, സെന്റർ കൺസോളിലും പവർ വിൻഡോ സ്വിച്ചുകളിലും കറുത്ത പ്ലാസ്റ്റിക് ഹൈലൈറ്റുകൾ, ഹെക്സഗോണൽ എസി വെന്റുകൾക്ക് ഇളം ചാരനിറത്തിലുള്ള ഫിനിഷ് എന്നിവ ലഭിക്കുന്നു.
കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേയ് കണക്ടിവിറ്റിയുള്ള 8.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 4-സ്പീക്കറും 4-ട്വീറ്ററുമായ അർക്കാമിസ് ഓഡിയോ സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, പിഎം 2.5 എയർ ഫിൽട്ടർ എന്നിവയാണ് കിഗെറിന്റെ മറ്റു ഫീച്ചറുകൾ. റെനോ കിഗെറിന്റെ വിലക്കുറവുള്ള വേരിയന്റുകളിൽ 72 പിഎസ് പവറും 96 എൻഎം ടോർക്കും നിർമ്മിക്കുന്ന ട്രൈബറിലെ 1.0 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിനാണ്. അതെ സമയം 100 എച്ച്പി പവറും 160 എൻഎം ടോക്കും ഉത്പാദിപ്പിക്കുന്ന 1.0-ലിറ്റർ 3-സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാവും ഉയർന്ന വേരിയന്റുകൾക്ക്. മാന്വൽ, എഎംടി ഓട്ടോമാറ്റിക് ഗിയർബോക്സുകളിൽ റെനോ കിഗെർ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്.






