
കോവിഡ് എത്തിയതോടെ എല്ലാ കാര്യങ്ങളിലും മാറ്റം വന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് എല്ലാ കാര്യങ്ങളും സജ്ജീകരിക്കുന്നതും ചെയ്യുന്നതുമെല്ലാം. വിവാഹകാര്യത്തിലും വലിയ രീതിയിലുള്ള മാറ്റമാണ് കോവിഡ് വരുത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തന്നെ ഏത് രീതിയില്‍ വിവാഹം അടിപൊളിയാക്കാമെന്നാണ് ഇന്നത്തെ തലമുറ നോക്കുന്നത്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ആധാര്‍ രൂപത്തിലുള്ള മെനു കാര്‍ഡാണ്. കൊല്‍ക്കത്തയില്‍ നിന്നുള്ള വധൂവരന്മാരുടെ വിവാഹ റിസപ്ഷനിലെ ഭക്ഷണത്തിന്റെ മെനു കാര്‍ഡാണ് ആധാര്‍ രൂപത്തില്‍ ഒരുക്കിയത്. ഗോഗോല്‍-സുബര്‍ണ എന്നിവരുടെ വിവാഹത്തിന്റെ ഭക്ഷണത്തിന്റെ മെനു കാര്‍ഡാണ് ആധാര്‍ കാര്‍ഡിന്റെ അതേ രൂപത്തില്‍ പ്രിന്റ് ചെയ്തത്.
ആധാര്‍ കാര്‍ഡിലെ നിറങ്ങളും ബാര്‍കോഡും എല്ലാം മെനുവിലും ഉണ്ട്. സ്റ്റാര്‍ട്ടേഴ്സ് മുതല്‍ ഡെസേര്‍ട്ട് വരെ നീളുന്ന വിഭവങ്ങളുടെ പേരും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വെഡ്ഡിങ് ദിനമായ 2021 ഫെബ്രുവരി ഒന്ന് എന്നതാണ് ആധാര്‍ നമ്പര്‍. കാര്‍ഡിന്റെ മുന്‍ ഭാഗത്ത് ഐഡി ഫോട്ടോയില്‍ വരന്റെയും വധുവിന്റെയും ഫോട്ടോയും നല്കിയിരിക്കുന്നു. മറുഭാഗത്ത് ഈ കാര്‍ഡിന് വിവാഹ ദിനത്തില്‍ മാത്രമേ കാലാവധി ഉണ്ടായിരിക്കുകയുള്ളൂവെന്നും പറയുന്നു.






