
റിയാദ് : സൗദിയിലെ അബ്ഹ വിമാനത്താവളത്തിനു നേരെ ഹൂതി വിമതർ മിസൈൽ ആക്രമണം നടത്തി. ഇന്നലെ ഉച്ചയോടെയായിരുന്നു ആക്രമണം.
യെമൻ അതിർത്തിയിൽനിന്നും 120 കിലോമീറ്റർ അകലെയാണ് അബ്ഹ വിമാനത്താവളം. നിർത്തിയിട്ടിരുന്ന യാത്രാവിമാനത്തിനാണ് ആക്രമണത്തിൽ തീ പിടിച്ചത്.
അതെ സമയം, ഇറാൻ പിന്തുണയോടെ ഹൂതി വിമതർ അയച്ച രണ്ടു സായുധഡ്രോണുകൾ ലക്ഷ്യത്തിലെത്തും മുൻപ് തകർത്തതായും സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലികി വ്യക്തമാക്കി. ആക്രമണത്തെ ലോകരാഷ്ട്രങ്ങള് അപലപിച്ചു.







Comments