
കൊറോണയുടെ വ്യാപനത്തോടെ പലരുടേയും ജോലിയും പഠനവുമൊക്കെ വീടുകളില്‍ തന്നെയായിരുന്നു. ഈ സമയം ആളുകള്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയത് സൂം ആപ്പായിരുന്നു. എന്നാല്‍ സൂം ആപ്പിന്റെ ചില ഫീച്ചറുകളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അമേരിക്കയിലെ ഒരു വക്കീലിന് സൂം ആപ്പിലെ ഫീച്ചര്‍ തലവേദനയായ സംഭവമാണ് പുറത്ത് വന്നിരിയ്ക്കുന്നത്.
വക്കീലിന് സും ആപ്പില്‍ സംഭവിച്ചത് ഒരു വമ്പന്‍ അബന്ധമായിരുന്നു. യുഎസ് ജഡ്ജി അടുത്തിടെ യുട്യൂബില്‍ കോടതി നടപടികളുടെ ഒരു വീഡിയോ ഷെയര്‍ ചെയ്തിരുന്നു. അതില്‍ വക്കീല്‍ സൂം മീറ്റിംഗില്‍ പൂച്ചയായാണ് എത്തിയത്. ടെക്സസിലെ 394-ാമത്തെ ഡിസ്ട്രിക്റ്റ് കോടതിയില്‍ കേസ് അവതരിപ്പിക്കാനെത്തിയ അഭിഭാഷകനായ റോഡ് പോണ്ടിനാണ് ഈ അബന്ധം സംഭവിച്ചത്.വീഡിയോയില്‍ സൂം ആപ്പിലെ പൂച്ച ഫില്‍ട്ടര്‍ ഓഫ് ചെയ്യാന്‍ തനിക്ക് കഴിയില്ലെന്നും വക്കീല്‍ പറഞ്ഞു. ജഡ്ജി അനുവദിക്കുകയാണെങ്കില്‍ പൂച്ച ഫില്‍ട്ടര്‍ ഉപയോഗിച്ച് തന്നെ കോടതി നടപടികള്‍ നടത്താമെന്ന് വക്കീല്‍ പറയുന്നുണ്ട്.
താന്‍ പൂച്ചയല്ലെന്ന് ജഡ്ജിയോട് വക്കീല്‍ പറയുന്നുണ്ട്. ഒരു പരിഭ്രാന്തിയുള്ള പൂച്ചക്കുട്ടിയെപ്പോലെയാണ് വക്കീലിനെ വീഡിയോയില്‍ കാണാന്‍ സാധിച്ചത്. ഇതിനിടെ സെറ്റിങ്സ് സാധാരണ നിലയിലേക്ക് കൊണ്ടു വരാനും വക്കീല്‍ ശ്രമിക്കുന്നുണ്ട്. ഇതിന് ശേഷം ജഡ്ജി റോയ് ഫെര്‍ഗൂസണിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. '' നിങ്ങള്‍ ഒരു വെര്‍ച്വല്‍ കോടതിയില്‍ വാദത്തിനു എത്തുന്നതിന് മുന്‍പ് ഒരു കുട്ടി നിങ്ങളുടെ കംപ്യൂട്ടര്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍, ഫില്‍ട്ടറുകള്‍ ഓഫാണെന്ന് ഉറപ്പു വരുത്താന്‍ സൂം വീഡിയോ ഓപ്ഷനുകള്‍ പരിശോധിക്കുക. ഈ പൂച്ചക്കുട്ടി 394-ല്‍ ഒരു കേസില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി ( ശബ്ദം ഓണാണ്)'' -ജഡ്ജി കുറിയ്ക്കുന്നു.






