സ്കോർപിയോ എസ്യുവിക്ക് ഇന്ത്യൻ വിപണിയിൽ ഒരു പുതിയ ബേസ് വേരിയൻറ് S3+ അവതരിപ്പിച്ച് മഹീന്ദ്ര. മുമ്പത്തെ എൻട്രി ലെവൽ S5 -ന് താഴെയായി ഇത് സ്ഥാപിച്ചിരിക്കുന്നു. പുതിയ മഹീന്ദ്ര സ്കോർപിയോ വേരിയന്റ് ട്രിം രൂപത്തിലാണ് വരുന്നത്. 11.99 ലക്ഷം രൂപയാണ് പുതിയ മഹീന്ദ്ര സ്കോർപിയോ S3+ വേരിയന്റിന്റെ എക്സ്-ഷോറൂം വില. 12.67 ലക്ഷം രൂപ വിലമതിക്കുന്ന S5 ട്രിമിനേക്കാൾ 68,000 രൂപ കുറവാണിതെന്നാണ് റിപ്പോർട്ട്.
ഓൺലൈനിലോ അല്ലെങ്കിൽ ഇന്ത്യയിലുടനീളമുള്ള ഏതെങ്കിലും ബ്രാൻഡിന്റെ ഡീലർഷിപ്പ് വഴിയോ S3+ ബേസ് വേരിയന്റിന്റെ ബുക്കിംഗ് നടത്താം. ഡെലിവറികൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന. സ്പീഡ് സെൻസിംഗ് ഡോർ ലോക്ക്, ഒരു സൈഡ്-സ്റ്റെപ്പ്, വിനൈൽ സീറ്റ് അപ്ഹോൾസ്റ്ററി, മുൻഭാഗത്തും പിൻ ബമ്പറുകളിലും പെയിൻറ് ചെയ്യാത്ത ബോഡി ക്ലാഡിംഗ് എന്നിവ പുതിയ എൻട്രി ലെവൽ ട്രിമ്മിൽ ഉൾപ്പെടുന്നു. മാനുവൽ സെൻട്രൽ ലോക്കിംഗ്, ടിൽറ്റ് അഡ്ജസ്റ്റ് സ്റ്റിയറിംഗ്, 17 ഇഞ്ച് സ്റ്റീൽ വീലുകൾ, മാനുവൽ HVAC, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ്, റിയർ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സവിശേഷതകൾ സ്കോർപിയോ S3+ തുടരുന്നു.
2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനാണ് മഹീന്ദ്ര സ്കോർപിയോയുടെ പുതിയ എൻട്രി ലെവൽ ട്രിമ്മിൽ കമ്പനി നൽകുന്നത്. S3+ -ന് ലോവർ-സ്പെക്ക് ട്രിമ്മുകൾക്ക് സമാനമായി 120 bhp കരുത്തും 280 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഡീ-ട്യൂൺഡ് പതിപ്പുമായി എത്തും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് ലഭിച്ചേക്കും. ഡയമണ്ട് വൈറ്റ്, ഡിസാറ്റ് സിൽവർ, മോൾട്ടൺ റെഡ് റേജ്, നാപോളി ബ്ലാക്ക് എന്നി നാല് പെയിന്റ് സ്കീമുകളിൽ ഇനിയും ഇത് എത്തും.






