
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്മാര്‍ട്ഫോണ്‍ വിപണിയിലേക്ക് ബ്ലാക്ക്ബെറി തിരിച്ചുവരവിന് ഒരുങ്ങുന്നു. ഈ വര്‍ഷം അവസാനത്തോടെ ബ്ലാക്ക്ബെറി 5ജി സ്മാര്‍ട്ഫോണ്‍ പുറത്തിറങ്ങുമെന്നാണ് സൂചന. ഓണ്‍വാര്‍ഡ് മൊബിലിറ്റി എന്ന പുതിയ കമ്പനിയ്ക്ക് കീഴിലാണ് ബ്ലാക്ക് ബെറി ബ്രാന്‍ഡ് സ്മാര്‍ട്ഫോണുകള്‍ പുറത്തിറങ്ങാന്‍ പോവുന്നത്.
കമ്പനി സി.ഇ.ഒ. പീറ്റര്‍ ഫ്രാങ്ക്ളിന് പുതിയ ബ്ലാക്ക്ബെറി സ്മാര്‍ട്ഫോണ്‍ പുറത്തിറക്കുന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ടി.സി.എല്ലുമായുള്ള ബ്ലാക്ക്ബെറിയുടെ പങ്കാളിത്തം കഴിഞ്ഞ വര്‍ഷമാണ് അവസാനിച്ചത്. പിന്നീട് ഓണ്‍വാര്‍ഡ് മൊബിലിറ്റിയുമായി ബ്ലാക്ക്ബെറി കരാറൊപ്പിട്ടു. പുതിയ ഫോണ്‍ പുറത്തിറങ്ങുന്ന തീയ്യതിയുമായി ബന്ധപ്പെട്ട് കൃത്യമായ വിവരം ലഭ്യമല്ല.
ബ്ലാക്ക്ബെറിയുടെ ക്യുവെര്‍ട്ടി (qwerty) കീബോര്‍ഡ് ഇതിലുണ്ടാകും. എന്നാല്‍ അത്യാധുനിക സൗകര്യങ്ങളും ഉള്‍പ്പെടുത്തിയാവും പുതിയ ഫോണ്‍ വിപണിയിൽ എത്തുക. ഫോണ്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ഫോക്സ്കോണുമായി ചര്‍ച്ചയിലാണ് കമ്പനിയെന്നാണ് സൂചന.






