ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പാംഗോങ് തടാകതീരത്തുനിന്ന് ചൈനീസ് പിന്മാറ്റം അതിവേഗത്തിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ-ചൈന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഇരുസേനകളും മേഖലയില്‍ നിന്ന് പിന്മാറ്റം എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുന്നത്. എട്ടു മണിക്കൂറിനിടയില്‍ 200 ചൈനീസ് ടാങ്കുകള്‍ നീറു കിലോ മീറ്ററോളം പിന്‍വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ പത്തുമാസങ്ങള്‍ക്കു ചൈന നിര്‍മ്മിച്ചവ പൊളിച്ചുനീക്കുകയും ചെയ്തു. ക്രെയിനുകളും മറ്റും ഉപയോഗിച്ച് ചൈനീസ് സൈന്യം നിര്‍മാണങ്ങള്‍ പൊളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മേഖലയിലെ ചൈനീസ് നിര്‍മിതാക്കളായ ഹെലിപാഡ്, ടെന്റുകള്‍, നിരീക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് പൊളിച്ചപ നീക്കിയത്.
മേഖലയില്‍നിന്ന് ചൈനീസ് സൈന്യത്തിന്റെ പിന്മാറ്റം വളരെ വേഗതയിലാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ധാരണ അനുസരിച്ച് ചൈനീസ് സേന ഫിംഗര്‍ എട്ടിന്റെ കിഴക്കു ഭാഗത്തേക്കാണ് മാറുന്നത്. രണ്ടാഴ്ചക്കുള്ളില്‍ പിന്മാറ്റം പൂര്‍ത്തിയാക്കി അടുത്തഘട്ട ചര്‍ച്ചകളിലേക്ക് നീങ്ങനാണ് തീരുമാനം. അടുത്തവട്ടം വടക്കന്‍ ലഡാക്കിലെ മേഖലകലിലുള്ള ചൈനയുടെ കയ്യേറ്റം സംബന്ധിച്ച ചര്‍ച്ചകളും നടക്കും. ഇവിടെ നിന്നും പിന്മാറണമെന്ന് ഇന്ത്യ നിരന്തരമായി ആവശ്യപ്പെട്ടു വരികയാണ്.






