
കോവിഡ് 19 രൂക്ഷമായ സമയം മുതല്‍ ലോകത്തിന് വേണ്ടി രാപകലില്ലാതെ പ്രവര്‍ത്തിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഇപ്പോഴും ആ പ്രവര്‍ത്തനം അവര്‍ തുടരുകയാണ്. ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവുമായി എത്തുകയാണ് പശ്ചിമ ബംഗാളിലെ ബിര്‍ബൂമിലെ ഒരു പൂജാകമ്മിറ്റി.
സരസ്വതി ദേവി വെള്ളക്കോട്ടണിഞ്ഞ ആരോഗ്യപ്രവര്‍ത്തകയുടെ തലയില്‍ കിരീടം ധരിപ്പിക്കുന്ന ശില്പമാണ് പൂജാകമ്മിറ്റി സ്ഥാപിച്ചത്.
സരസ്വതി പൂജയെന്നും കാളിപൂജയെന്നും അറിയപ്പെടുന്ന ദുര്‍ഗാപൂജ ബസന്ത് പഞ്ചമിയ്ക്കാണ് രാജ്യമൊട്ടാകെ സരസ്വതി പൂജ ആഘോഷിക്കുന്നത്. ഈ സമയത്ത് ബംഗാളില്‍ വ്യത്യസ്തമായ ശില്പങ്ങള് ഒരുക്കാറുണ്ട്. കോവിഡ് മഹാമാരിക്കാലമായതിനാല്‍ ഇതുസംബന്ധിച്ച ശില്പങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
ആശുപത്രിയിലെ യൂണിഫോമായ നീല നിറത്തിലുള്ള വസ്ത്രത്തിന് മുകളില്‍ വെളുത്ത കോട്ട് ധരിച്ചാണ് ആരോഗ്യപ്രവര്‍ത്തകയുടെ ശില്പം. സരസ്വതി ദേവിയുടെ വാഹനമായ അരയന്നം, വീണ എന്നിവ സമീപത്തുണ്ട്.
കൊറോണ വൈറസിനെപ്പോലെയുള്ള മധുരപ്പലഹാരങ്ങളും കാണാം. ഉത്സവാഘോഷങ്ങള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടാകാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് അധികൃതര്‍.






