
കണ്ണൂര്‍: തിരഞ്ഞെടുച്ച് ചര്‍ച്ചകളില്‍ വിവാദ നായകനാവുകയാണ് കെ. സുധാകരന്. മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും അതിരൂക്ഷ വിമര്‍ശനങ്ങളാണ് സുധാകരന് ഉന്നയിക്കുന്നത്. താന്‍ ഉന്നയിച്ച പരാമര്‍ശങ്ങളില്‍ ഉറച്ചു നില്ക്കുന്നു എന്നുമാത്രമല്ല, പുതിയ വിവാദങ്ങള്‍ക്കും അദ്ദേഹം തിരികൊളുത്തുന്നത്. പെരിയ പ്രസംഗത്തില്‍ സുധാകരനെ വിമര്‍ശിച്ച് കെ.കെ രാഗേഷിനെ നിലാവ് കണ്ട് കുരയ്ക്കുന്ന ചാവാലി പട്ടികളെ പോലെയാണ് കരുതുന്നതെന്നായിരുന്നു സുധാകരന്റെ പ്രതികരണം.
മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ തനിക്ക് ഒട്ടും ഖേദമില്ല. മാന്യമായി സംസാരിക്കാനും പ്രതികരിക്കാനും അറിയാം. എന്നാല്‍ അച്ഛന് എതിരെ പറയുമ്പോള്‍ മകന് വേദിനിക്കുമെന്ന് മുഖ്യമന്ത്രിയും മനസിലാക്കണമെന്നാണ് സുധാകരന്റെ പക്ഷം. ശഠനോട് ശാഠ്യം അതാണ് തന്റെ രീതിയെന്നും സുധാകരന് വ്യക്തമാക്കുന്നു. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരായി നടത്തുന്ന അതിക്ഷേപങ്ങള്‍ തെറ്റല്ലേ എന്നു ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് തന്നെ ഭാഷ പഠിപ്പിക്കാന്‍ നിങ്ങള്‍ വരേണ്ടതില്ലെന്നും സുധാകരന് പറഞ്ഞു.






